കേരള ബ്ലാസ്റ്റേഴ്‌സ് ആരാധാകർ ഏറെ കേൾക്കാൻ കൊതിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമായ മിഡ്ഫീൽഡ് മാന്ത്രികൻ അഡ്രിയാൻ ലൂണ ക്ലബ്ബുമായി 2025 വരെ നീണ്ടു നിൽക്കുന്ന ഒരു കരാറിൽ ഒപ്പിട്ടിരിക്കുകയാണ്.
നിലവിൽ ടീമിൻറെ അഭിവാജ്യ ഘടകമായ താരത്തിനെ ദീർഘകാലത്തേക്ക് നിലനിർത്തുക എന്ന ഒരൊറ്റ മാത്രമാണ് ക്ലബ്ബിന് ഉള്ളത്. മറ്റു താരങ്ങളെ ആവശ്യമെങ്കിലും റിപ്ലൈ ചെയ്യാൻ കഴിയും എന്നാൽ ഉറുഗ്വായ് താരത്തിന് അത്തരത്തിൽ ഒരു മാറ്റം സാധ്യമല്ല കാരണം ക്ലബ്ബിൻറെ മധ്യനിരയിൽ ഒറ്റയ്ക്ക് കളയുന്നത് അദ്ദേഹമാണ് മറ്റൊരു പകരക്കാരൻ അവിടെ വരിക സാധ്യമല്ല
രണ്ട് വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ ലൂണയ്ക്ക് നിലവില്‍ 2023 വരെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ താരത്തിന്റെ മികച്ച പ്രകടനം വീണ്ടും കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുകയാണ് ഉണ്ടായത്. ഫൈനലിന് ശേഷം ക്ലബ്ബിൽ തുടരാൻ താരം തലപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
താൻ ഈ ക്ലബിൽ സന്തോഷവാൻ ആണ് എന്നും അടുത്ത സീസണിൽ ഇവിടേക്ക് തന്നെ വരും എന്നും ലൂണ പറഞ്ഞിരുന്നു. കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ താൻ കാത്തിരിക്കുക ആണെന്നും ക്യാപ്റ്റൻ അന്ന് പറഞ്ഞു.