പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം യുസ്വേന്ദ്ര ചഹൽ രാജസ്ഥാൻ റോയൽസിലേക്ക് തിരികെ എത്തി. അന്ന് ബഞ്ചിലിരിക്കുന്ന യുവ പ്ലയറിൽ നിന്നും ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്നർ ആയി ആണ് തിരിച്ചുവരവ് എന്ന് മാത്രം! ചഹൽ ഈ തിരിച്ച് വരവ് നടത്തുമ്പോഴും ചഹലിനെ ചഹലാക്കി മാറ്റിയ റോയൽ ചലഞ്ചേർസിനോട് വിട പറയേണ്ടി വന്നു എന്നത് അത്ര സുഖകരമല്ലാത്ത കാര്യമാണ്.
അന്ന് അതിൽ പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു – ചഹലിന്റെ താത്പര്യത്തിലാണ് പുറത്ത് പോയത് എന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ അത് അങ്ങനെ അല്ല എന്നാണ് ചഹലിന് പറയാനുള്ളത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഇന്റർവ്യൂവിൽ ഇത്തരം പല കാര്യങ്ങളെ കുറിച്ചും ചഹൽ സംസാരിച്ചു, അതിൽ ഏറ്റവും പ്രധാനമായത് RCB തന്നെ പരിഗണിച്ചില്ല എന്ന ‘പരാതി’ തന്നെയാണ്!
RCB നിലനിർത്തട്ടെ എന്ന് ചോദിച്ചിരുന്നു എങ്കിൽ ഞാൻ’ Yes’ പറഞ്ഞേനെ എന്ന് ചഹൽ പറയുന്നു, പക്ഷെ അവർ ചോദിച്ചില്ല, പകരം ലേലത്തിൽ തനിക്ക് വേണ്ടി ശ്രമിക്കും എന്ന് പറഞ്ഞതായും ചഹൽ പറയുന്നു. എന്നാല്‍ ലേലത്തിൽ RCB ചഹലിന് വേണ്ടി ശ്രമിച്ചിരുന്നില്ല. 6.5 കോടിക്കാണ് രാജസ്ഥാൻ റോയൽസ് ചഹലിനെ സ്വന്തമാക്കിയത്. മുംബൈ, ഹൈദരാബാദ്, ഡൽഹി ടീമുകളാണ് ലേലത്തിൽ ചഹലിന് വേണ്ടി ശ്രമിച്ചത്.
114 IPL മത്സരങ്ങളാണ് ചഹൽ ഇതുവരെ കളിച്ചത്, അതിൽ 113 ഉം RCB യിൽ കോലിക്ക് കീഴിൽ ആയിരുന്നു. വർഷങ്ങളോളം ടീമിന്റെ ഏറ്റവും പ്രധാനി ആയിരുന്നിട്ടും ചഹലിനെ Viratohനിലനിർത്താനോ തിരിച്ചെടുക്കാനോ RCB ശ്രമിച്ചില്ല. നാല് പേരെ നിലനിർത്താൻ കഴിയുന്ന സാഹചര്യത്തിലും മൂന്ന് പേരെ മാത്രമാണ് RCB നിലനിർത്തിയത്.
പേപറിൽ ഏറ്റവും മികച്ച ടീം രാജസ്ഥാൻ റോയൽസ് ആണെന്നും ചഹൽ അഭിപ്രായപ്പെട്ടു. അശ്വിനൊപ്പം പന്തെറിയുന്ന കാര്യത്തിലും എക്സൈറ്റഡ് ആണ്, ക്യാപ്റ്റൻ സഞ്ചുവും ആയി നല്ല ബന്ധമാണ് ഉള്ളത് എന്നും യുസി ചഹൽ പറഞ്ഞു.