വൺ മാച്ച് സസ്പെൻഷൻ കഴിഞ്ഞ് വരുന്ന ക്യാൻസലോയുടേയും. കൊറോണ നെഗറ്റീവായി വരുന്ന പെപ്പെയുടെ തിരിച്ച് വരവും പോർച്ചുഗലിനെ പോസിറ്റീവാക്കും..
തുർക്കിക്കെതിരെ ഫോർവേഡ് മികച്ചും,മിഡ് മോശമല്ലാതെയും പൊരുതിയപ്പോൾ, ഡിഫൻസ് തന്ന തലവേദന ചെറുതല്ല..
പെപ്പെ-ക്യാസലോ വരവിൽ ഡിഫൻസിലെ പ്രശ്നം പരിഹാരമാകും. പി.എസ്.ജിയുടെ പൊച്ചെറ്റീനോയെ പോലെ മിഡിൽ DMF-നെ കുത്തിനിറക്കുന്ന സ്വഭാവമുള്ള സാൻ്റോസ് പക്ഷേ തുർക്കിക്കെതിരെ നാച്ചുറൽ മിഡ്ഫീൽഡറായ മൗട്ടീഞ്ഞോ, അറ്റാക്കിങ്ങ് പ്ലയറായ ബ്രൂണോ, ബെർണാർഡോ എന്നിവരെയാണ് നിരത്തിയത്.
ടീം പ്ലേ ഓഫിലെത്തിയിട്ടാണെങ്കിലും സാൻ്റോസിന് നേരം വെളുത്തുവെന്നാണ് തോന്നുന്നത്. തുർക്കിക്കെതിരെ പെരേര ഉണ്ടായിരുന്നുവെങ്കിലും സെൻ്റർ ബാക്ക് റോളിലായിരുന്നു താരം..
പെപ്പെയുടെ തിരിച്ച് വരവിൽ ചിലപ്പോൾ പെരേര ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിൽ ടീമിലുണ്ടായേക്കാം. പെരേരയോ, വില്യം കാർവാലേയോ പോലെ ഏതെങ്കിലും ഒരാൾ മാത്രം മിഡിൽ ഉണ്ടാകുന്നത് കുഴപ്പമില്ല..
ആവശ്യമില്ലാതെ ഇവരെയൊക്കെ ഒന്നിച്ച് മിഡിൽ കുത്തിക്കയറ്റുന്നത് കാണുമ്പോഴാണ്. എന്നിട്ട് ഗോൾ വഴങ്ങുന്നതിൽ വല്ല പിശുക്കുമുണ്ടാകുവോ അതുമില്ല. അന്തസ്സായി വാങ്ങിക്കൂട്ടുക തന്നെ ചെയ്യും. അത് കൊണ്ട് മിഡിൽ കളിപ്പിക്കുന്നതിൽ നിന്ന് സാൻ്റോസ് ഇനി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..