in , ,

LOVELOVE LOLLOL CryCry OMGOMG

അവസാനം ഞാൻ നിങ്ങളോടൊപ്പമായെന്ന് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പാനിഷ് താരം

അത്‌ലറ്റിക്കോ മാഡ്രിഡ്‌, ലെവാന്റെ തുടങ്ങിയ ലാലിഗ ക്ലബ്ബുകളുടെ ബി ടീമിൽ കളിച്ചിട്ടുള്ള വിക്ടർ മോൻഗിൽന്റെ സാന്നിധ്യം വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് എങ്ങനെ തുണയാകുമെന്ന് കണ്ടറിയണം

അപോസ്‌റ്റോലാസ് ജിയാനുവിന് ശേഷം സീസണിലെ രണ്ടാം വിദേശ സൈനിങ്ങായി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് വിക്ടർ മോൻഗിൽ എന്ന സ്പാനിഷ് താരത്തെയാണ്. ATK മോഹൻ ബഗാൻ, ഒഡിഷ എഫ്.സി ടീമുകളിൽ 28 ISL മത്സരങ്ങൾ കളിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ പരിചയസമ്പത്തുള്ള താരം കൂടിയാണ് വിക്ടർ മോൻഗിൽ.

സ്പെയിൻ അണ്ടർ 17 ടീമിലൂടെ കളിച്ചു വളർന്ന വിക്ടർ മോൻഗിൽന്റെ സൈനിങ് ആരാധകരിൽ ആവേശം പടർത്തിയിട്ടുണ്ട്. 29-കാരനായ വിക്ടർ മോൻഗിൽ 2023 വരെയുള്ള കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഒപ്പുവെച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് വിക്ടർ മോൻഗിൽന്റെ സൈനിങ് ഒഫീഷ്യൽ ആയി അറിയിച്ചതിനു പിന്നാലെ താരം തന്നെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ നിൽക്കുന്ന തന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ‘അവസാനം ഞാൻ നിങ്ങളോടൊപ്പമായി ‘ എന്ന അടികുറിപ്പോടെ തന്റെ വരവ് അറിയിച്ചു.

അത്‌ലറ്റിക്കോ മാഡ്രിഡ്‌, ലെവാന്റെ തുടങ്ങിയ ലാലിഗ ക്ലബ്ബുകളുടെ ബി ടീമിൽ കളിച്ചിട്ടുള്ള വിക്ടർ മോൻഗിൽന്റെ സാന്നിധ്യം വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് എങ്ങനെ തുണയാകുമെന്ന് കണ്ടറിയണം. പ്രധാനമായും സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന വിക്ടർ മോൻഗിൽനൊപ്പം ക്രോയേഷ്യൻ താരം മാർക്കോ ലെസ്കോവിച് കൂടി ചേരുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ശക്തമാകും.

എന്താണ് മഞ്ഞപട, ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരുടെ കഥ ഇതാണ്..

അഡ്രിയാൻ ലൂണയും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമില്ലേ ?