in

LOVELOVE CryCry OMGOMG AngryAngry LOLLOL

അഡ്രിയാൻ ലൂണയും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമില്ലേ ?

ജോർജെ പെരേര ഡയസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഉണ്ടാവും എന്ന് പല റിപ്പോർട്ടുകളും പുറത്ത് വന്നതിന് പിന്നാലെ രണ്ട ദിവസങ്ങൾക്ക് മുമ്പാണ് ഡയസ് ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഉണ്ടാവില്ല എന്ന ഔദ്യോഗിക സ്ഥിരീകരണം വന്നത്. ഇതോടെയാണ് പലരും ലൂണയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്.

സൂപ്പർ താരം അഡ്രിയാൻ ലൂണയും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം ഉണ്ടാവില്ലേ എന്ന സംശയമാണ് പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇപ്പോൾ ചോദിക്കുന്നത്. അതിനുള്ള പ്രധാന കാരണം ലൂണയുടെ കരാർ ദീർഘിപ്പിച്ചതായി ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തത് കൊണ്ടാണ്.

ജോർജെ പെരേര ഡയസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഉണ്ടാവും എന്ന് പല റിപ്പോർട്ടുകളും പുറത്ത് വന്നതിന് പിന്നാലെ രണ്ട ദിവസങ്ങൾക്ക് മുമ്പാണ് ഡയസ് ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഉണ്ടാവില്ല എന്ന ഔദ്യോഗിക സ്ഥിരീകരണം വന്നത്. ഇതോടെയാണ് പലരും ലൂണയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് നിലവിൽ കരാർ ദീർഘിപ്പിച്ച വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത് മാർകോ ലെസ്‌കോവിച്ചിന്റെത് മാത്രമാണ്. ലൂണയുമായും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കരാറിലെത്തിയിരുന്നു. എന്നാൽ പുതിയ കരാറിൽ ലൂണ ഒപ്പ് വെച്ചിട്ടില്ല എന്ന മാത്രം. അത് ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് മാത്രമാണ്.

ഇനി പുതിയ കരാറിൽ ലൂണ ഒപ്പ് വെയ്ക്കാൻ വൈകിയാലും അടുത്ത വർഷം മെയ് വരെ ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സിൽ കരാർ ഉള്ളതിനാൽ പുതിയ കരാർ ഒപ്പ് വെയ്ക്കാൻ വൈകിയാലും പ്രശ്നങ്ങളുണ്ടാവില്ല.

അവസാനം ഞാൻ നിങ്ങളോടൊപ്പമായെന്ന് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പാനിഷ് താരം

കോഹ്ലിയെ ഒഴിവാക്കിയതോ??.