വിരാട് കോഹ്ലി, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാൾ. സച്ചിൻ ശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റസ്മാൻ. ലോക ക്രിക്കറ്റിന്റെ രാജാവ്. അങ്ങനെ വിശേഷണങ്ങൾ പലതാണ് കോഹ്ലിക്ക്
എന്നാൽ ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും മോശം സമയങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. ഇന്ത്യൻ ക്രിക്കറ്റിലേക്ക് പ്രതിഭകളുടെ തള്ളികയറ്റവും അദ്ദേഹത്തിന് വിനയായി. ഇപ്പോൾ വിരാട് കോഹ്ലിയെ ഇന്ത്യൻ ടീം ഒഴിവാക്കുകയാണോ?. നമുക്ക് പരിശോധിക്കാം.
ഇന്ത്യൻ ക്രിക്കറ്റിൽ ഫിറ്റ്നസിന് ഏറ്റവും പ്രധാനം നൽകുന്ന താരമാണ് കോഹ്ലി. തന്റെ ക്രിക്കറ്റ് കരിയറിൽ കോഹ്ലി ഇത് വരെ ഒരു വട്ടം പോലും തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പരിക്ക് മൂലം പുറത്ത് ഇരുന്നിട്ടില്ല. ഈ ഒരു കാര്യം തന്നെയാണ് കോഹ്ലിയെ ഒഴിവാക്കുകയാണോ എന്നാ സംശയം ഉണ്ടാകുന്നത്.
ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ കോഹ്ലിക്ക് ഗ്രോയിൻ ഇഞ്ചുറി മൂലം കളിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നതും വിരാടിന് ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം ഏകദിനവും നഷ്ടമാകുമെന്നാണ്. എന്തായാലും കൂടുതൽ വിവരങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.