in , ,

OMGOMG LOLLOL LOVELOVE CryCry

വിക്ടറിന് ആശംസകളുമായി അൽവാരോ വസ്കസ്

ക്ലബ്‌ വിട്ടെങ്കിലും ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹം അൽവരോ വസ്കസ് അനുഭവിച്ചറിയുന്നുണ്ട് എന്നാണ് അൽവരോ വസ്കസിന്റെ വാക്കുകളിൽ തെളിയുന്നത്

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരത്തിന് ആശംസകളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ സൂപ്പർ താരമായിരുന്ന അൽവരോ വസ്കസ്. സ്പാനിഷ് ഡിഫെൻഡറായ വിക്ടർ മോൻഗിൽനാണ് ISL ലെ മറ്റൊരു സ്പാനിഷ് താരവും മുൻ ബ്ലാസ്റ്റേഴ്‌സ് താരവും കൂടിയായ അൽവരോ വസ്കസ് ആശംസകൾ അറിയിച്ചത്.

ATK മോഹൻ ബഗാൻ, ഒഡിഷ എഫ്.സി എന്നിവർക്ക് വേണ്ടി മുൻപ് ISL കളിച്ചു പരിചയമുള്ള താരമാണ് വിക്ടർ മോൻഗിൽ. 2023 വരെയുള്ള കരാറിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വിക്ടർ മോൻഗിൽനോട്‌ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഹാർഡ് വർക്ക്‌ ചെയ്താൽ നിങ്ങൾ എന്നെന്നേക്കുമായി ഓർമ്മികപ്പെടുമെന്നാണ് അൽവരോ വസ്കസ് നൽകിയ സന്ദേശം.

“വിക്ടർ മോൻഗിൽ, ഞാൻ നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു, അവർ നിങ്ങളെ മികച്ച രീതിയിൽ പരിപാലിക്കും. അവർക്ക് വേണ്ടി ഹാർഡ് വർക്ക്‌ ചെയ്യുക, എങ്കിൽ നിങ്ങൾ എന്നെന്നേക്കുമായി ഓർമ്മിക്കപ്പെടും. കളിക്കളത്തിൽ കാണാം വിക്ടർ” – അൽവരോ വസ്കസ് പറഞ്ഞ വാക്കുകളാണിത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച അൽവരോ വസ്കസ് നിലവിൽ എഫ്.സി ഗോവയുടെ താരമാണ്. ക്ലബ്‌ വിട്ടെങ്കിലും ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹം അൽവരോ വസ്കസ് അനുഭവിച്ചറിയുന്നുണ്ട് എന്നാണ് അൽവരോ വസ്കസിന്റെ വാക്കുകളിൽ തെളിയുന്നത്.

കോഹ്ലിയെ ഒഴിവാക്കിയതോ??.

എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ്? ഫാൻപവറിൽ വീണ് വിക്ടർ ചേട്ടൻ