in , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ്? ഫാൻപവറിൽ വീണ് വിക്ടർ ചേട്ടൻ

താരത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ ആരാധകരെ കാണാനുള്ള തിടുക്കവും ആവേശവും വ്യക്തമാകുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9th സീസണെ ഏറെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അപോസ്‌റ്റോലാസ് ജിയാനുവിന് ശേഷമുള്ള വിദേശ സൈനിങ് താരമായി തിരഞ്ഞെടുത്തത് മുൻപ് ISL ൽ കളിച്ചു പരിചയ സമ്പത്തുള്ള സ്പാനിഷ് താരമായ വിക്ടർ മോൻഗിൽനെയാണ്. ATK മോഹൻ ബഗാൻ, ഒഡിഷ എഫ്.സി എന്നീ ടീമുകൾക്ക് വേണ്ടിയാണ് താരം ISL ൽ ബൂട്ടണിഞ്ഞത്.

എന്ത് ഘടകമാണ് വിക്ടർ മോൻഗിൽനെ ബ്ലാസ്റ്റേഴ്‌സിലേക്ക് ആകർഷിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരം സൈനിങ്ങിന് ശേഷമുള്ള വിക്ടർ മോൻഗിൽന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. അത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അല്ലാതെ മറ്റൊന്നുമല്ല. അവസാനം ഞാൻ നിങ്ങളോടൊപ്പമായെന്നാണ് വിക്ടർ മോൻഗിൽ പറഞ്ഞത്.

‘കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. അടുത്ത സീസൺ ആരംഭിക്കുന്നതിനു വേണ്ടി ഞാൻ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. തീർച്ചയായും ഈ വർഷം സ്റ്റേഡിയത്തിലേക്ക് മടങ്ങുന്ന ആരാധകരോടൊപ്പം നമ്മുക്ക് പോരാടാനും നമ്മുടെ എല്ലാ ലക്ഷ്യങ്ങളും നേടാനും കഴിയും.’ – വിക്ടർ മോൻഗിൽ പറഞ്ഞു.

താരത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ ആരാധകരെ കാണാനുള്ള തിടുക്കവും ആവേശവും വ്യക്തമാകുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9th സീസണെ ഏറെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

വിക്ടറിന് ആശംസകളുമായി അൽവാരോ വസ്കസ്

എന്താണ് വിക്ടറിന്റെ കളി രീതി??