in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അടുത്ത താരം റോയ് കൃഷ്ണ തന്നെ…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സ്വന്തമാക്കാൻ പോകുന്ന അടുത്ത താരം റോയ് കൃഷ്ണ തന്നെ.90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സ്വന്തമാക്കാൻ പോകുന്ന അടുത്ത താരം റോയ് കൃഷ്ണ തന്നെ.90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സ്വന്തമാക്കാൻ പോകുന്ന അടുത്ത താരം റോയ് കൃഷ്ണ തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ റോയ് കൃഷ്ണയിൽ താല്പര്യം ഉണ്ടായിരുന്ന ക്ലബ്ബുകൾ പിന്മാറി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.താരത്തിന് വേണ്ടി മുംബൈ സിറ്റിയും ബാംഗ്ലൂർ എഫ് സിയും ശക്തമായി രംഗത്ത് ഉണ്ടായിരുന്നു.

ഫിനാൻഷ്യൽ കാര്യങ്ങൾ കൂടി രണ്ട് പേർക്ക് ബോധ്യമായാൽ ട്രാൻസ്ഫർ ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കും.3 കോടിയാണ് താരത്തിന്റെ ശമ്പളം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.എ ടി കെയുടെ എക്കാലത്തെയും മികച്ച താരമായ റോയ് കൃഷ്ണയെ എ ടി കെ ഒഴിവാക്കിയിരുന്നു.

താരം തനിക്ക് ഇന്ത്യയിൽ തന്നെ കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് താരം ചേക്കേറും എന്ന് ഉറപ്പാണ്.ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ് അദ്ദേഹം. എ ടി കെ ക്ക്‌ വേണ്ടി 67 മത്സരങ്ങളിൽ നിന്ന് 39 ഗോളും 18 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ചെന്നൈയിൻ എഫ് സി..

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു ക്രൊയേഷ്യ ഫുട്ബോൾ ഫെഡറേഷൻ