in

LOVELOVE LOLLOL AngryAngry OMGOMG CryCry

സീസൺ തുടങ്ങും മുമ്പേ അപൂർവ തീരുമാനവുമായി ബ്ലാസ്റ്റേഴ്‌സ് താരം; എന്തുമായിക്കൊള്ളേട്ടേ ഗോളടിച്ചാൽ മതിയെന്ന് ആരാധകർ…

ഇത്തവണത്തെ വിദേശ താരങ്ങളിൽ ആരാധകർ ഏറെ പ്രതീക്ഷയർപ്പിക്കുന്ന തരമാണ് സ്പാനിഷ് താരം അൽവാരോ വസ്ക്വസ്. സ്പെയിനിലും ഇംഗ്ലണ്ടിലും കളിച്ചു പരിചയമുള്ള താരം ബ്ലാസ്റ്റർസിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സീസൺ തുടങ്ങും മുമ്പേ ആരാധകരുടെ ഇഷ്ടതാരമായ അൽവരോ ഒരു അപൂർവ തീരുമാനം എടുത്തിരിക്കുകയാണ് ഇപ്പോൾ.

ഐഎസ്എല്ലിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഇത്തവണയും ഒത്തിരി പ്രതീക്ഷകൾ വെച്ച് പുലർത്തിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡും ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഒരു പിടി മികച്ച വിദേശ താരങ്ങളെ ടീമിലെത്തിക്കാനായി എന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ടീം മാനേജ്‌മെന്റിനുമുണ്ട്.

ഇത്തവണത്തെ വിദേശ താരങ്ങളിൽ ആരാധകർ ഏറെ പ്രതീക്ഷയർപ്പിക്കുന്ന തരമാണ് സ്പാനിഷ് താരം അൽവാരോ വസ്ക്വസ്. സ്പെയിനിലും ഇംഗ്ലണ്ടിലും കളിച്ചു പരിചയമുള്ള താരം ബ്ലാസ്റ്റർസിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സീസൺ തുടങ്ങും മുമ്പേ ആരാധകരുടെ ഇഷ്ടതാരമായ അൽവരോ ഒരു അപൂർവ തീരുമാനം എടുത്തിരിക്കുകയാണ് ഇപ്പോൾ. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ അൽവാരോ ആവശ്യപ്പെട്ടിരിക്കുന്നത് 99 ആം നമ്പർ ജേഴ്സിയാണ്.

Alvaro-Vazquez-in-action-for-Espanyol-vs-Real-Madrid-in-2016.

സ്വാഭാവികമായും സെന്റര്‍ ഫോര്‍വേഡായി കളിക്കുന്ന താരങ്ങള്‍ 7,9,10 എന്നീ ജേഴ്‌സി നമ്പറുകളാണ് തിരഞ്ഞെടുക്കാറുള്ളത്. ഈ നമ്പറുകൾ കിട്ടാൻ എല്ലാം സൗകര്യങ്ങളും ഉണ്ടായിട്ടും താരം 99 ആം നമ്പറാണ് തിരഞ്ഞെടുത്തത്.

ഫുട്ബാൾ വീക്ഷിക്കുന്ന ആരാധകർക്ക് വാസ്ക്വസിനെ പോലെ ബ്ലാസ്റ്റേഴ്‌സ് ടീമിലെ പ്രധാന സ്ട്രൈക്കർ 99 ആം നമ്പർ തിരഞ്ഞെടുത്തത് അപൂർവ തീരുമാനമായി തോന്നിയേക്കാം. എന്നാൽ താൻ 99 ആം നമ്പർ തിരഞ്ഞെടുക്കാനുള്ള കാരണവും വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ.ഹാഫ്‌വേ ഫുട്ബോളിന് നല്‍കിയ അഭിമുഖത്തില്‍ വാസ്ക്വസ് ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്.

സ്പെയിനില്‍ ജേഴ്സിയില്‍ 99 എന്ന നമ്ബര്‍ ഉപയോ​ഗിക്കാനാകില്ല, കാരണം അവിടെ ഒന്നുമുതല്‍ 26 വരെയാണ് ജേഴ്സി നമ്ബറുകള്‍, അതുകൊണ്ട് ഇവിടെ ഇന്ത്യയില്‍ 99-ാം നമ്ബര്‍ അപൂര്‍വമായ ഒന്നായി എനിക്ക് ഉപയോ​ഗിക്കാനാകും എന്നാണ് വാസ്ക്വസ് പറയുന്നത്.

എന്നാൽ ഇത് നമ്പർ വേണമെങ്കിലും തിരഞ്ഞെടുത്തോട്ടെ മികച്ച പ്രകടനം നടത്തിയാൽ മതിയെന്നാണ് ആരാധകരുടെ പക്ഷം. ഐഎസ്എല്ലിൽ ഇത് വരെ കിരീടം നേടാത്ത ടീമുകളിൽ എന്നാണ് ബ്ലാസ്റ്റേഴ്‌സ്. രണ്ട് തവണ ഫൈനലിൽ പ്രവേശിച്ചു എങ്കിലും ബ്ലാസ്റ്റേഴ്സിന് ഫൈനൽ കടമ്പ കടക്കാനായിട്ടില്ല.

ടി20 ലോകക്കപ്പിലെ ഐസിസിയുടെ മോസ്റ്റ്‌ വാല്യൂബിൾ ഇലവൻ പ്രഖ്യാപിച്ചു; ടീമിൽ ഇടം പിടിക്കാനാവാതെ ഇന്ത്യൻ താരങ്ങൾ…

1 ബില്യൺ വരുമാനം കവിഞ്ഞു? CR7 എന്നാ സുമ്മാവാ…