in

LOVELOVE OMGOMG CryCry LOLLOL AngryAngry

1 ബില്യൺ വരുമാനം കവിഞ്ഞു? CR7 എന്നാ സുമ്മാവാ…

അദ്ദേഹം ഹോട്ടൽ മേഖലയിലും തന്റെ സാമ്രാജ്യം സ്ഥാപിച്ചിട്ടുണ്ട് . Pestana CR7 ഗ്രൂപ്പ് Funchal, Lisbon എന്നീ സ്ഥലങ്ങളിൽ നടത്തുന്നത് കൂടാതെ ഉടൻ തന്നെ ലോകമെമ്പാടുമുള്ള മറ്റ് നഗരങ്ങളിലേക്ക് ഇത് വ്യാപിച്ചേക്കും

Cristiano Ronaldo Manchester United vs Atalanta BC

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. കായിക ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലും തന്റെ നിറസാന്നിധ്യം കാണിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ഇതുവരെ അഞ്ച് ബാലൺ ഡി ഓർ അവാർഡുകൾ ഉൾപ്പെടെ നിരവധി പ്രൊഫഷണൽ, വ്യക്തിഗത ബഹുമതികൾ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന മനുഷ്യൻ ലോകത്തിലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അത്‌ലറ്റ് കൂടിയാണ്. മാത്രമല്ല, ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളും കൂടിയാണ് അദ്ദേഹം. പ്രശസ്ത മാധ്യമമായ മാർക്കയുടെ അഭിപ്രായത്തിൽ 36 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ വരുമാനത്തിൽ 2021 ഒക്‌ടോബർ വരെ 1 ബില്യൺ ഡോളർ സമ്പാദിച്ചിട്ടുണ്ട്. കൂടാതെ, 500 മില്യൺ ഡോളറിന്റെ ആസ്തിയും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുണ്ട്.

Cristiano Ronaldo Manchester United vs Atalanta BC

2003-ൽ തന്റെ 17-ആം വയസ്സിൽ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബനിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ്, റിയൽ മാഡ്രിഡ്‌, യുവന്റസ് എന്നീ ക്ലബ്ബുകളിൽ കളിച്ചതിന് ശേഷം കഴിഞ്ഞ സമ്മറിൽ തന്റെ 36-ആം വയസ്സിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച ലീഗിൽ വീണ്ടും 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോഴും കളിക്കുന്നു.

റിപ്പോർട്ടുകൾ അനുസരിച്ചു £25 മില്യൺ($ 33.5 മില്യൺ) ആണ് ക്രിസ്റ്റ്യാനോയുടെ വാർഷിക വരുമാനം. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബ്‌ താരത്തിന് ആഴ്ചയിൽ £480,000 ($ 643,668) വേതനം നൽകുന്നുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സോഷ്യൽ മീഡിയയിലെ ജനപ്രീതി അദ്ദേഹത്തിന്റെ വാർഷിക വരുമാനം ഉയർത്തുന്നതിന് സഹായകമാകുന്നുണ്ട്. കാരണം അദ്ദേഹം മുൻപ് Altice, Herbalife, DAZN, MTG, Clear Shampoo, Abbott, Unilever എന്നിവയെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ വാർഷിക വരുമാനം $45million (£33.2m) ആയി ഉയർത്തിയിരുന്നു.

1.8 ബില്യൺ പൗണ്ട് (1.3 മില്യൺ പൗണ്ട്) മൂല്യമുള്ള ജാപ്പനീസ് ടെക് കമ്പനിയായ ‘സിക്സ്പാഡ്’, ജനപ്രിയ ആപ്പ് ആയ ലൈവ് സ്‌കോർ എന്നിവയുടെ അംബാസഡറും കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

അദ്ദേഹം ഹോട്ടൽ മേഖലയിലും തന്റെ സാമ്രാജ്യം സ്ഥാപിച്ചിട്ടുണ്ട് . Pestana CR7 ഗ്രൂപ്പ് Funchal, Lisbon എന്നീ സ്ഥലങ്ങളിൽ നടത്തുന്നത് കൂടാതെ ഉടൻ തന്നെ ലോകമെമ്പാടുമുള്ള മറ്റ് നഗരങ്ങളിലേക്ക് ഇത് വ്യാപിച്ചേക്കും.

2019-ൽ, മാർബെല്ലയിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ക്ലിനിക്ക് തുറന്ന് അദ്ദേഹം തന്റെ ബിസിനസ്സ് പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നത് തുടർന്നു. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലും തന്റെ രാജ്യമായ പോർച്ചുഗലിൽ 10 എണ്ണവും സ്ഥാപിച്ചു, അതിൽ നിന്നും പ്രതിവർഷം £85 മില്യൺ ($114 മില്യൺ ) അദ്ദേഹം സമ്പാദിക്കുന്നുണ്ട് .

സീസൺ തുടങ്ങും മുമ്പേ അപൂർവ തീരുമാനവുമായി ബ്ലാസ്റ്റേഴ്‌സ് താരം; എന്തുമായിക്കൊള്ളേട്ടേ ഗോളടിച്ചാൽ മതിയെന്ന് ആരാധകർ…

ഇനി ബ്ലാസ്റ്റേഴ്സിന്റെ കളി കാണുമ്പോൾ ഓഹരി വിപണിയിലൂടെ പണം കൊയ്യാം…