ഇന്ത്യൻ സൂപ്പർ ലീഗ് ഓരോ മാസവും അത് അത് മാസത്തിലെ ഏറ്റവും മികച്ച താരങ്ങളെ തെരെഞ്ഞെടുക്കാറുണ്ട്.ഇപ്പോൾ നവംബർ മാസത്തിലെ അവാർഡിനുള്ള നോമിനേഷനുകൾ പുറത്ത് വന്നിരിക്കുകയാണ്. ഈ ലിസ്റ്റിൽ രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കൂടിയുണ്ട്. ഇവർ മറ്റാരുമല്ല ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരങ്ങളായ ലൂണയും ഡിമിയും.
നവംബറിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നു മത്സരങ്ങളാണ് കളിച്ചത്. ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ്,ചെന്നൈയിൻ എന്നിവരാണ് ഈ ടീമുകൾ. ഇതിൽ ഒരു മത്സരം ബ്ലാസ്റ്റേഴ്‌സ് സമനിലയാവുകയും രണ്ട് മത്സരങ്ങൾ ജയിക്കുകയും ചെയ്തു.6 ഗോളുകളാണ് ഈ മൂന്നു മത്സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
സത്യത്തിൽ ബ്ലാസ്റ്റേഴ്‌സ് അടിച്ച ഈ 6 ഗോളുകളിൽ ആറിലും ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരങ്ങളുടെ പങ്ക് ഉണ്ടായിരുന്നു.ഡിമി 3 ഗോളുകൾ സ്വന്തമാക്കി. ലൂണ 3 അസ്സിസ്റ്റും സ്വന്തമാക്കി. ആരാണ് നിങ്ങളുടെ താരം.??