ഇന്ത്യൻ ഫുട്ബോൾ ആരാധകർ വളരെ വലിയ സന്തോഷത്തിലാണ്. ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യ കപ്പിൽ ഇന്നിറങ്ങുകയാണ്.വൈകിട്ട് അഞ്ചു മണിക്കാണ് ഈ മത്സരം. ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയെയാണ്.
ഉസ്ബക്കിസ്ഥാനും സിറിയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.ആറു ഗ്രൂപ്പുകളാനുള്ളത്. ആദ്യത്തെ രണ്ട് സ്ഥാനക്കാർ നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് മുന്നേറും. ഏറ്റവും മികച്ച നാല് മൂന്നു സ്ഥാനകാരും പ്രീ ക്വാർട്ടറിലേക് മുന്നേറും.
കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഇഷാൻ പണ്ഡിതയും പ്രിതം കോട്ടാലും കെ പി രാഹുലും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.എന്നാൽ രാഹുൽ ആദ്യ ഇലവനിൽ കളിക്കില്ലെന്ന് ഇതിനോടകം പരിശീലകൻ ഇഗോർ സ്റ്റിമാക്ക് വ്യക്തമാക്കി കഴിഞ്ഞു.ബെഞ്ചിൽ നിന്നെ താരം കളിക്കുകയൊള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി