എ എഫ് സി ഏഷ്യൻ കപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ശക്തരായ ഓസ്ട്രേലിയ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം. ഖത്തറിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇന്ന് ഓസ്ട്രേലിയക്കെതിരെ നടക്കുന്നത്.
എ എഫ് സി ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിനു മുൻപായി നടന്ന പ്രസ് കോൺഫറൻസിൽ സംസാരിച്ച ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റീമാച് സഹൽ ഉൾപ്പടെ ചെറിയ പരിക്കുകളുടെ പോലും പിടിയിലുള്ള താരങ്ങളെക്കുറിച്ച് തന്നെ നിലപാട് വ്യക്തമാക്കി.
“ചെറിയ പരിക്കുകൾ പോലുമുള്ള താരങ്ങളെ പോലും ഞാൻ കളിക്കാൻ നിർബന്ധിക്കുന്നില്ല.” – എന്നാൽ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാച് പറഞ്ഞത്. അതിനാൽ തന്നെ മലയാളി താരമായ സഹൽ ഓസ്ട്രേലിയക്കെതിരായ ഇന്നത്തെ മത്സരത്തിലുണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം.
ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മത്സരം ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ദോഹയിലെ സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുന്നത്. മത്സരം കാണാൻ പ്രത്യേകിച്ച് മലയാളികൾ ഉൾപ്പടെ എല്ലാവരും സ്റ്റേഡിയത്തിലേക്ക് വരണമെന്ന് സഹൽ പ്രെസ്സ് കോൺഫറൻസിൽ പറഞ്ഞിരുന്നു. സ്പോർട്സ് 18, ജിയോ സിനിമ എന്നിവയിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും.