നിലവിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സി കടന്നു പോവുന്നത്. സ്വന്തം ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ക്ലബ് നിലവിലുള്ളത്.
ഇതോടെ പല പ്രമുഖ താരങ്ങളും ക്ലബ് വിട്ട് മറ്റ് ഐഎസ്എൽ ക്ലബ്ബുകളിലേക്ക് കൂടു മാറുക്കയാണ്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഹൈദരാബാദ് എഫ്സിയുടെ ഇന്ത്യൻ താരമായ മുഹമ്മദ് യാസിർ ക്ലബ് വിടാൻ പോവുകയാണ്.
ഐഎസ്എലിൽ നിലവിൽ ഏറ്റവും മികച്ച ടീമുകളിലൊന്നായ എഫ്സി ഗോവയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ചെറിയ കാലയാളവിലുള്ള ലോൺ അടിസ്ഥാനത്തിലാണ് താരം ഗോവയിലേക്ക് ചേക്കേറിയത്.
Mohammed Yasir re-signs for FC Goa on a short term loan deal from Hyderabad FC ??? pic.twitter.com/228ME3byEO
— 90ndstoppage (@90ndstoppage) January 12, 2024
താരം മുൻപ് ഗോവയുടെ മെയിൻ ടീമിലും ഗോവയുടെ ബി ടീമിലും കളിച്ച താരമാണ്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരം ഉടൻ തന്നെ ഗോവ പുറത്ത് വിടുന്നതായിരിക്കും.