in ,

LOLLOL LOVELOVE CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്സിലെ മോശം പ്രകടനം പണിയാവുമോയെന്ന് ആശങ്കകൾ, സൂപ്പർ താരത്തിന്റെ പുതിയ അപ്ഡേറ്റ്..

ഖത്തറിൽ വച്ച് നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യത്തെ പോരാട്ടത്തിൽ ഏഷ്യയിലെ തന്നെ മുൻനിര ശക്തികളിൽ ഒന്നായ ഓസ്ട്രേലിയ ടീമിനെ ഇന്ന് നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം. ഇന്ന് വൈകുന്നേരം 5 മണിക്ക് ദോഹയിൽ വച്ച് നടക്കുന്ന പോരാട്ടത്തിന്റെ ലൈവ് സംപ്രേഷണം സ്‌പോർട്സ് 18, ജിയോ സിനിമ എന്നിവയിലൂടെ തൽസമയം കാണാനാവും.

അതേസമയം ഇന്ത്യൻ ഫുട്ബോൾ ടീമിലെ മലയാളി സാന്നിധ്യമായ സൂപ്പർ താരത്തിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടി താരമായ രാഹുൽ കെ.പി ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഇന്നത്തെ ഇന്ത്യൻ ടീമിന്റെ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യതയില്ല എന്നാണ് അറിയാവുന്നത്.

ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തിൽ സൂപ്പർ താരം ബെഞ്ചിലായിരിക്കും സ്റ്റാർട്ട്‌ ചെയുക, പിന്നീട് മത്സരത്തിൽ സബ്സ്റ്റിറ്റ്യൂഷനായി വന്ന് രാഹുൽ കെപി ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ടീമിന്റെ കളി കാണാൻ നിരവധി മലയാളികൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഫോം ഔട്ടായി കളിക്കുന്ന രാഹുൽ കെപി എ എഫ് സി ഏഷ്യൻ കപ്പ് കളിക്കാനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടം നേടിയെങ്കിലും നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന ഫോം ഔട്ട്‌ കാരണം ആദ്യ ഇലവനിലുൾപ്പടെയുള്ള അവസരങ്ങൾ കുറയുമോയെന്ന ആശങ്ക ആരാധകർക്കുണ്ട്. എന്തായാലും ഇന്നത്തെ ഇന്ത്യൻ ടീമിന്റെ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ മലയാളി താരങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ വാർത്ത, ഇന്ത്യൻ ടീമിൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സ്റ്റാർട്ട് ചെയ്യില്ല.

ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പഴയത് പോലെയാകരുത്!! സൂപ്പർ താരം പറയുന്നതിങ്ങനെ..