ജൂലൈ 26 ന്ന് നടക്കാനിരിക്കുന്ന ന്യൂ ജൻ കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരങ്ങളായ ജീക്സൺ സിങ്ങും ആയുഷ് അധികാരിയും ഹോർമിപാമും പരിശീലനത്തിൽ പങ്ക് എടുത്തു. ഇംഗ്ലണ്ടിലാണ് ന്യൂ ജൻ കപ്പ് നടക്കുന്നത്.
ജൂലൈ 26 ന്ന് യൂ. കെ യിൽ വെച്ചാണ് ടൂർണമെന്റ് ആരംഭിക്കുക.ജൂലൈ 22 ന്ന് ബാംഗ്ലൂർ എഫ് സി യും കേരള ബ്ലാസ്റ്റേഴ്‌സും യൂ. കെ യിൽ എത്തും.സീനിയർ താരങ്ങളും ടീമിനോപ്പം ഉണ്ടാകും.
ഇന്ത്യൻ ടീമുകൾ അണ്ടർ -21 ടീമിനെ അയക്കുമ്പോൾ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ അണ്ടർ 19 ടീമാവും പങ്ക് എടുക്കുക.2020 ലാണ് ആദ്യത്തെ നെക്സ്റ്റ് ജെൻ കപ്പ് നടക്കുന്നത്. മുംബൈയിൽ വെച്ചായിരുന്നു ടൂർണമെന്റ്. മാഞ്ചേസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകളുടെ അണ്ടർ 15 സംഘം ഇന്ത്യയിൽ പന്ത് തട്ടാൻ എത്തിയിരുന്നു.
മാസങ്ങൾക്ക് മുന്നേ നടന്ന ഡെവലപ്പ്മെന്റ് ലീഗിലെ ആദ്യ രണ്ട് സ്ഥാനകാരാണ് ന്യൂ ജൻ ലീഗിൽ പങ്ക് എടുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സും ബാംഗ്ലൂർ എഫ് സി യുമാണ് ഈ രണ്ട് ടീമുകൾ. ബാംഗ്ലൂർ എഫ് സി ഡെവലപ്പ്മെന്റ് ലീഗ് വിജയിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു.