കേരള ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ ബിസിനസിന് ഒരുങ്ങുകയാണ്. ലൂണയുടെ പകരക്കാരൻ വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം തന്നെ ചർച്ച തുടങ്ങി കഴിഞ്ഞു. എന്നാൽ മൂന്നു താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ഒരുങ്ങുകയാണ്. IFT ന്യൂസ് മീഡിയാണ് ഈ വാർത്ത പുറത്ത് വിട്ടത്.
സൂപ്പർ താരം ഹോർമിയാണ് ഇതിൽ ഒന്നാമത്തെ താരം.21-22 സീസണിൽ ബ്ലാസ്റ്റേഴ്‌സിന് ഫൈനലിൽ എത്തിച്ചത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഹോർമി. ലെസ്‌കോ – ഹോർമി സംഘമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനൽ പ്രവേശനത്തിൽ നിർണായകമായത്.എന്നാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഹോർമിക്ക് അവസരങ്ങൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
ഈ ഒരു സാഹചര്യത്തിൽ ഹോർമിയെ വിൽക്കാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.ഹോർമിക്ക് വേണ്ടി ഓഫർ ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഹോർമിയെ കൂടാതെ ബിദ്യസാഗർ, മിറാണ്ട എന്നിവരെ കൂടെ ബ്ലാസ്റ്റേഴ്‌സ് വിറ്റേക്കും. ഇരുവർക്കും ഓഫർ ലഭിച്ചിട്ടുണ്ട്.