in ,

OMGOMG CryCry LOLLOL LOVELOVE AngryAngry

ഒടുവിൽ ക്ലബിന് ഷട്ടർ വീഴുന്നു, ഉടമകൾ ജയിലിലേക്കും?മരണമണി മുഴങ്ങി ഇന്ത്യൻ ഫുട്ബോൾ..

2014 എട്ട് ടീമുകൾ വച്ച് ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് 12 ടീമുകൾ അണിനിരക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗാണ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. മുൻപ് ഐ എസ് എലിൽ കളിച്ചിരുന്ന ചില ടീമുകളും നിലവിലില്ല

2014 എട്ട് ടീമുകൾ വച്ച് ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് 12 ടീമുകൾ അണിനിരക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗാണ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. മുൻപ് ഐ എസ് എലിൽ കളിച്ചിരുന്ന ചില ടീമുകളും നിലവിലില്ല.

2019 കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പൂട്ടിപ്പോയ പൂനെ സിറ്റി എഫ്സിക്ക് പകരമായാണ് ഹൈദരാബാദ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കാൻ എത്തുന്നത്. പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചാമ്പ്യൻമാരായി ഹൈദരാബദ് കിരീടം ഉയർത്തുന്നതും നമ്മൾ കണ്ടു.

എന്നാൽ നിലവിലെ ഹൈദരാബാദ് എഫ്സിയുടെ അവസ്ഥ വളരെ പരിതാപകരമാണ്. കൃത്യമായി സാലറി കൊടുക്കാത്തതിന്റെ പേരിൽ ഹൈദരാബാദ് എഫ്സിയുടെ നിരവധി താരങ്ങളും പരിശീലകമാരും സ്റ്റാഫുകളും എല്ലാം ഇതിനോടകം ടീം വിട്ടുപോയി. കൂടാതെ ഹൈദരാബാദ് എഫ്സിക് ലഭിക്കുന്ന പല സേവനങ്ങളും നിർത്തലായി.

ഇപ്പോഴിതാ ഹൈദരാബാദ് എഫ്സി ടീം താമസിക്കുന്ന ഹോട്ടലിന്റെ ഉടമ ടീമിന്റെ മാനേജ്മെന്റിനെതിരെ കേസ് കൊടുക്കുകയാണ്. ഹോട്ടലിൽ താമസിക്കുന്നതിന്റെ വാടക ലഭിക്കാത്തതിന്റെ പേരിലാണ് കേസ് കൊടുക്കാനൊരുങ്ങുന്നത്. ഇതോടെ ഹൈദരാബാദ് എഫ് സി ക്ലബ്ബ് പൂട്ടിപ്പോകാനുള്ള സാധ്യതകളും വർദ്ദിക്കുകയാണ്. കൂടാതെ ടീം മാനേജ്മെന്റനെതിരെയും നിരവധിയായ കേസുകൾ വരുന്നുണ്ട്.

മൂന്ന് യുവ താരങ്ങളെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; വമ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്…

ഒരു സൂപ്പർ താരവും രണ്ട് യുവ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും ??