in , , ,

CryCry LOLLOL OMGOMG LOVELOVE AngryAngry

മൂന്ന് യുവ താരങ്ങളെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; വമ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തോടെ ഒട്ടേറെ ത്രസിപ്പിക്കുന്ന റൂമറുകളാണ് പുറത്ത് വരുന്നത്. നിലവിൽ എല്ലാ ക്ലബ്ബുകളും അവരുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലാണ്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് യുവ താരങ്ങളെ വിൽക്കാനൊരുങ്ങുകയാണ്. IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം മുന്നേറ്റ താരം ബിദ്യഷാഗർ പ്രതിരോധ താരം ഹോർമിപാം മധ്യനിര താരം ബ്രൈസ് മിറാൻഡ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ നോക്കുന്നത്.

എന്നാൽ ഇവരെ മൂന്ന് പേരെയും ഇപ്പോൾ നടക്കുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കുമോയെന്നതിൽ വ്യക്തതയില്ല. നിലവിൽ മൂന്ന് പേർക്കും ഐഎസ്എൽ ക്ലബ്ബുകൾ നിന്ന് ഓഫറുകൾ വരുന്നുണ്ട്.

ഇതിൽ ബിദ്യഷാഗറിനെയും, ബ്രൈസ് മിറാൻഡയെയും വിൽക്കുന്നത് മികച്ചൊരു നീക്കം തന്നെയാണെന്ന് പറയണം. കാരണം ഇരുവർക്കും ഈ സീസണിൽ മികച്ചൊരു പ്ലേ ടൈം പോലും ലഭിച്ചിട്ടില്ല. അതോടൊപ്പം ഇവരുടെ പൊസിഷനിൽ ബ്ലാസ്റ്റേഴ്‌സിന് മികച്ച ബാക്ക് കപ്പ്‌ ഓപ്ഷനുകളുമുണ്ട്.

എന്നാൽ ഹോർമിപാമിനെ വിൽക്കുന്നത് ആരാധകർക്ക് അത്രയധികം ശുഭക്കരമായി തോന്നുന്നില്ല. കാരണം നിലവിൽ ബ്ലാസ്റ്റേഴ്‌സസിന്റെ പ്രധാന ഇന്ത്യൻ പ്രതിരോധ താരമാണ് ഹോർമി. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിൽ പ്രോപ്പർ സെന്റർ ബാക്ക് കളിക്കുന്ന ഏക്ക ഇന്ത്യൻ താരം കൂടിയാണ് ഹോർമി. അതുകൊണ്ട് തന്നെ താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയില്ല.

ഹൈദരാബാദിനു ഷട്ടർ വീഴുന്നു, ഉടമകൾ ജയിലിലേക്കും🥵മരണമണി മുഴങ്ങി ഇന്ത്യൻ ഫുട്ബോൾ..

ഒടുവിൽ ക്ലബിന് ഷട്ടർ വീഴുന്നു, ഉടമകൾ ജയിലിലേക്കും🥵മരണമണി മുഴങ്ങി ഇന്ത്യൻ ഫുട്ബോൾ..