കോപ്പാ അമേരിക്കൻ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ആവേശം സ്പോർട്സ് പോർട്ടലിന്റെ പുതിയ പങ്തി ആണ് COPA Traier. കോപ്പയിൽ പന്ത് തട്ടുന്ന എല്ലാ ടീമിനെയും പറ്റിയുള്ള വിവരങ്ങൾ നിങ്ങൾക്ക് ഈ പങ്തിയിലൂടെ അറിയാം. ഇന്ന് ബൊളീവിയ ടീമിനെ പറ്റിയാണ് ഈ കോപ്പ ട്രെയിലർ വിവരണം.
ലാറ്റിൻ അമേരിക്കയിൽ ടോപ് ക്ലബ്ബ്കളുടെ കൂട്ടത്തിൽ പേര് ഇല്ലെങ്കിലും പോരാട്ടവീര്യം തെല്ലും കുറയാതെ ആക്രമണഫുട്ബോൾ കളിക്കുന്ന ടീമാണ് ബൊളീവിയ. എത്ര വലിയ ടീം ആണെങ്കിലും തങ്ങളുടെ ആക്രമണതന്ത്രങ്ങളിൽ നിന്ന് ടീം പിന്നോട്ട് പോവാറില്ല എന്നതാണ് ശ്രദ്ധേയം. സാക്ഷാൽ അർജെന്റിന വരെ ആ കരുത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ട് അന്ന് അറിയുമ്പോഴേ ആ കരുത്ത് അറിയൂ
കോപ്പയിൽ ഗ്രൂപ്പ് ബിയിലാണ് ബൊളീവിയ. സ്വന്തം ലീഗിൽ കളിക്കുന്ന ഒരുപിടി മികച്ച താരങ്ങളും അവർക്കുണ്ട്. ബൊളീവിയൻ ലീഗിൽ കളിക്കുന്ന ആൽവേയ്സ് റെഡിയുടെ കാർലോസ് ലാംബയാണ് ബാറിന് കീഴിൽ വിശ്വസ്തൻ. ഇർവിൻ സർവേദ്രയും ഡിയാഗോ വെയറും മധ്യ നിരയിൽ വിശ്വസ്തരാണ്. ബ്രസീലിയൻ ക്ലബ് ക്രൂസേയ്‌റോയുടെ മാഴ്‌സെലോ മൊറേനോ, ബോളിയവൻ ലീഗ് ആൽവേയ്സ് റെഡിയുടെ യുവാൻ കാർലോസ് ആർസിയും ചേരുന്നതാണ് ഗോളടിക്കാർ
ബൊളീവിയയുടെ സാധ്യത ഇലവൻ (4-4-2)
ലാംബ (GK)
ബേജാറാണോ, വാൽവെർദെ, മോന്ററോ, സഗ്രെഡോ (DF)
ആർസി, സർവേദ്ര, ജസ്റ്റീനിയനോ, ഫെർണാണ്ടസ് (MF)
അൽവാരസ്, മൊറേനോ (FW)