in ,

റെസ്ലിംങ് ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസം ജൂഷിൻ തണ്ടർ ലൈഗർ

പട്ടിണി കിടന്നു പ്രൊ-റെസ്ലിംഗ് പഠിച്ചവനിൽ നിന്ന് ലോകം കണ്ട ഏറ്റവും മികച്ച ജൂനിയർ HEAVYWEIGHT താരമായി മാറിയ അവിശ്വസനീയമായ ജീവിതകഥ.

35 വർഷങ്ങൾ, 4000ഇൽ അധികം മാച്ചുകൾ, പ്രൊഫഷണൽ റെസ്ലിംങ് കണ്ട ഏറ്റവും വലിയ ലുച്ചഡോർ, ഹൈസ്കൂൾ സമയത്തെ Amature താരമായ Keiichi Yamada യിൽ നിന്നു, ലോകം കണ്ട ഏറ്റവും മികച്ച ജൂനിയർ ഹെവി വെയ്റ്റ് താരമായ “ജൂഷിൻ തണ്ടർ ലൈഗർ” ലേക്കുള്ള വളർച്ച അത് അത്ര എളുപ്പമല്ലായിരുന്നു.

Keiichi Yamada എന്ന പയ്യന്റെ പ്രൊഫഷണൽ റെസ്ലർ ആവാനുള്ള ആഗ്രഹത്തെ ഉയരക്കുറവിന്റെ പേരിൽ NJPW ട്രെയിനിങ് നിഷേധിക്കുമ്പോൾ എല്ലാം നഷ്ടപെട്ടവനെ പോലെ നിൽക്കാതെ മെക്സിക്കോ ഇൽ പോയി പട്ടിണി കിടന്നും സ്വന്തം പണം മുടക്കി ട്രെയിനിങ് തുടരുകയാണ് ചെയ്തത്. അവസ്ഥ അറിഞ്ഞു അവസാനം NJPW വിളിച്ചു ട്രെയിനിങ് കൊടുത്തു. പഠിപ്പ് തുടരുന്നതിനിടയിൽ തന്നെ 1984 ഇൽ 19 /20 മത്തെ വയസ്സിൽ അരങ്ങേറ്റം. അതിനോടൊപ്പം തന്നെ പഠിച്ച ആയോധന കലകൾ അദ്ദേഹത്തിന് വളരെ സഹായകരമായിട്ടുണ്ട്.

Jushin Thunder Liger Ray Mysterio

1986 ഇൽ യങ് ലയൺ കപ്പ്‌ ജയിച്ചതിനു ശേഷം “Flying”Fuji Yamada എന്ന പേരിൽ All Star Wresting ഇൽ ചേരുകയും അവിടെ ചാമ്പ്യൻ ആകുകയും ചെയ്തു.

അടുത്ത വർഷം തന്നെ njpw ഇൽ തിരിച്ചു ചെന്ന yamada ലോകപ്രശസ്തവും അങ്ങേയറ്റം അപകടകരവുമായ ‘Shooting Star Press ‘ എന്ന മൂവ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു.89 തുടക്കത്തിൽ YAMADA NJPW വിട്ട് StuHart-ന്റെ ‘Stampade Wrestling’ ഇൽ ചേരുകയും അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം ആരംഭിക്കുകയും ചെയ്തു. പക്ഷെ വിധി അല്ലെങ്കിൽ YAMADAയുടെ നിയോഗം മറ്റൊന്നായിരുന്നു.

NJPW ഉടനെ തന്നെ yamada യെ തിരിച്ചു വിളിച്ചു, കാരണം ആ സമയത്ത് ജപ്പാനിൽ അതിപ്രശസ്തമായ കാർട്ടൂൺ സീരിസിന്റെ ചുവടു പിടിച്ചു ഒരു GIMMICK അവതരിപ്പിക്കണം. അതിന് നറുക്ക് വീണത് YAMADA-ക്കും.

ഫുൾ ബോഡി സൂപ്പർ ഹീറോ സ്യുട്ടും, പൈശ്ചാചികത നിറഞ്ഞ മാസ്‌കോട് കൂടി 1989 ഏപ്രിൽ 24 നു കാർട്ടൂൺ കഥാപാത്രത്തിന്റെ അതെ പേരോട് കൂടി JUSHIN LIGER DEBUTE ചെയ്തു. അനിമേഷൻ കഥാപാത്രം വളരുന്നതിനനുസരിച് ജൂഷിന്റെ ഗിമ്മിക്കിലും മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു.1990 ജനുവരിയിൽ ജുഷിൻ തന്റെ പേരിൽ ചില മാറ്റങ്ങൾ വരുത്തി തന്റെ iconic name ആയ “JUSHIN THUNDER LIGER” എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

പിന്നീട് അങ്ങോട്ട് വളർച്ചയുടെ കാലം ആയിരുന്നു അദ്ദേഹത്തിന്. NJPW-ന്റെ ജൂനിയർ ഹെവി വെയ്റ്റ് വിഭാഗത്തിലെ TOP STAR ആവുകയും 11 വട്ടം ജൂനിയർ ഹെവി വെയ്റ്റ് ചാമ്പ്യൻ ആവുകയും, അതിൽ തന്നെ ഒന്ന് 628 ദിവസത്തോളം നീണ്ടു നിൽക്കുകയും ചെയ്തു. കൂടെ 2 വട്ടം ജൂനിയർ ഹെവി വെയ്റ്റ് ടാഗ് ചാമ്പ്യൻ ആവുകയും ചെയ്തു.

കരിയർ തുടങ്ങിയപ്പോൾ ഒരു highflyer ആയിരുന്നരെങ്കിലും പിന്നീട് വന്ന ഒരു ബ്രെയിൻ ട്യൂമറും, അതിനെ തുടർന്നു ഉണ്ടായ സർജറിയും അദ്ദേഹത്തെ മറ്റു സ്റ്റൈലുകളും റിങ്ങിൽ കഥപറയുന്ന ശൈലിയും തിരഞ്ഞെടുക്കാൻ നിർബന്ധിതകനാക്കുക ആണുണ്ടായത്.

1996, ജുഷിൻ തന്റെ ആൾട്ടർ ഈഗോ ആയ കിഷിൻ ലൈഗർ നെ അവതരിപ്പിച്ച വർഷം. Great Muta ആയിട്ടുള്ള ഫ്യൂടിൽ ഒക്ടോബർ. 20 നു നടന്ന മാച്ചിൽ Muta ജൂഷിന്റെ മാസ്ക് വലിച്ചു കീറി. മുഖം പൊതിഞ്ഞു പിടിച്ചു റിങ്ങിൽ കമിഴ്ന്നു കിടന്ന ജൂഷിനെ ആക്രമിക്കാൻ കസേര എടുത്തുകൊണ്ടു വന്ന Muta ക്ക് പിഴച്ചു, muta അടുത്തെത്തിയതും ചാടി എഴുന്നേറ്റ ജുഷിൻ, muta യുടെ വജ്രായുധമായ ഗ്രീൻ mist ജുഷിൻ മുടക്ക് എതിരെ പ്രയോഗിച്ചു.

വെളുത്ത പെയിന്റ് അടിച്ചു അതിൽ ചുവപ്പുകൊണ്ട് ചില അടയാളങ്ങളും രേഖപ്പെടുത്തി തന്റെ മുഖം അപ്പോഴും കാണികളുടെ മുന്നിൽ നിന്ന് മറച്ചു പിടിച്ചിരുന്നു . അതോടെ ബോഡി സ്യുട് വലിച്ചു കീറി പെയിന്റ് ചെയ്ത upper ബോഡി കാണിച്ചുകൊണ്ട് വളരെ അഗ്രെസ്സിവ് ആയ രീതിയിൽ വേറെ ആരോ ആണെന്ന് തോന്നിക്കുന്ന വിധത്തിൽ ആയിരുന്നു ജൂഷിന്റെ പ്രകടനം എങ്കിലും muta യോട് തോൽക്കാൻ ആയിരുന്നു നിയോഗം. പിന്നീട് ഏതാണ്ട് 3 വട്ടം കൂടി മാത്രമേ കിഷിൻ ലൈഗർ നെ കണ്ടിട്ടുള്ളൂ.

2001 മുതൽ 7 വരെ Control Terrorism Unit enna heel stable ഉം പിന്നീട് “legend” എന്ന stable ഇലും വർക്ക്‌ ചെയ്തു. പിന്നീട് മുഴുവൻ. ടൈറ്റിൽ picture ഇൽ നിന്നു മാറി നിൽക്കുകയും,2012 ഇൽ മാത്രം ഒരു ടാഗ് ടൈറ്റിൽ. വിജയിക്കുകയും ചെയ്തു.

Njpw പോലെ തന്നെ മറ്റു പലാ പ്രൊമോഷനിലും work ചെയ്യുകയും ചാമ്പ്യൻ അകുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. WCW NITRO യുടെ ആദ്യ എപ്പിസോഡ് ഇന്റെ ഓപ്പണിങ് മാച്ചിൽ ഒരാൾ. ജുഷിൻ ആയിരുന്നു കൂടാതെ അവിടെ ഒരുമാസത്തോളം ചാമ്പ്യനും.
അവിടെ നിന്നു മുതൽ tna, roh, ഇൻഡീസ് തുടങ്ങി 2015 wwe ഇൽ വരെ.നേടാത്തതായി ഒന്നുമില്ല….. കൂട്ടത്തിൽ ഒരു mma match, Minoru Suzuki ക്ക് എതിരെ.

ഇതാണ് The greatest junior heavyweight champion Jushin Thunder Liger അക്ഷരാർത്ഥത്തിൽ ആസാമാന്യനായ മനുഷ്യൻ 40 ഓളം വ്യത്യസ്ത ടൈറ്റിൽ റെയ്ൻസ്, 35 വർഷത്തെ കരിയർ.

The one the only Jushin Thunder Liger

Wrestling facts

Finishing and signature moves

Brainbuster, sometimes performed from the top rope
Lou Thesz press
Shooting Star Press – Innovated; 1989-1997
Liger Bomb (sitout Powerbomb)
High-Angle Liger Bomb / Thunder Liger Bomb (running sitout powerbomb)
CTB / Crash Thunder Buster (belly-to-back lifting facebuster)
Liger Suplex (bridging leg lift belly-to-back suplex)
Fisherman’s Buster, sometimes performed from the top rope
Top rope Frankensteiner
Frog splash
Romero Special, sometimes transitioned into a Dragon sleeper
Shotei
Koppou-jutsu Abise-geri (Rolling koppo Kick)
Oni-Koroshi (reverse double armbar)

Tag teams and stables

AKIRA & Jushin Thunder Liger
Control Terrorism Unit
Dragon Bombers
El Samurai & Jushin Thunder Liger
Jushin Thunder Liger & Tiger Mask
La Ola Amarilla
Legend
Unbeatables with Koji Kanemoto

Nicknames

“Shooting Star”
Wrestlers trained
Kazuchika Okada

Theme music

“Ikari No Jyushin” by Yumi Hiroki (NJPW, ROH)
“Thuhn-Der” by CFO$ (NXT)
“Gonna Fly Now by DeEtta Little (NJPW)

Championships and accomplishments

All Star Wrestling
World Mid-Heavyweight Championship (1 time)
Consejo Mundial de Lucha Libre
CMLL World Middleweight Championship (1 time)
CMLL World Tag Team Championship (1 time) with Hiroshi Tanahashi
Dragon Gate
Open the Dream Gate Championship (1 time)
Jersey All Pro Wrestling
JAPW Light Heavyweight Championship (1 time)
Michinoku Pro Wrestling
British Commonwealth Junior Heavyweight Championship (2 times)
National Wrestling Alliance
NWA World Junior Heavyweight Championship (2 times)
NWA World Welterweight Championship (1 time)
New Japan Pro Wrestling
IWGP Junior Heavyweight Championship (11 times)
IWGP Junior Heavyweight Tag Team Championship (6 times) with Great Sasuke (1), El Samurai (1), Minoru Tanaka (1), Koji Kanemoto (1), AKIRA (1), and Tiger Mask IV (1)
Osaka Pro Wrestling
OPW Tag Team Championship (1 time) with Takehiro Murahama
Pro Wrestling NOAH
GHC Junior Heavyweight Championship (1 time)
GHC Junior Heavyweight Tag Team Championship (1 time) with Tiger Mask IV
World Championship Wrestling
WCW Light Heavyweight Championship (1 time)
World Wrestling Association
WWA World Junior Light Heavyweight Championship (1 time)
World Wrestling Federation
WWF Light Heavyweight Championship (1 time)
Wrestle Association-R
WAR International Junior Heavyweight Championship (1 time)
WAR International Junior Heavyweight Tag Team Championship (1 time) with El Samurai
Universal Wrestling Association
UWA World Junior Light Heavyweight Championship (1 time).

ഇന്ത്യൻ ക്രിക്കറ്റിലെ പെർഫെക്റ്റ് 3D താരം രവീന്ദ്ര ജഡേജ

അർജന്റീനയെ വിറപ്പിച്ച കരുത്തോടെ പച്ചപോരാളികൾ കോപ്പയിൽ പോരിനിറങ്ങുന്നു