വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് വരുമ്പോൾ ഫാസ്റ്റ് ബോളേഴ്സിനെ കൂടുതൽ പിന്തുണയ്ക്കുന്ന ഇംഗ്ലീഷ് സാഹചര്യങ്ങളിലും ജഡേജ എന്ന ഓൾറൗണ്ടർ പ്രധാനപെട്ട റോൾ വഹിക്കുമെന്ന് തന്നെയാണ് ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്.
അയാൾ കടന്നുപോവുന്നത് ആ കരിയറിലെ തന്നെ മികച്ച ദിനങ്ങളിലൂടെയാണ്, തന്റെ ആ പർപ്പിൾ പാച്ച് കൂടുതൽ ദിനങ്ങളിലേക്ക് കൊണ്ടുപോവാൻ സാധിച്ചാൽ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു സ്ഥാനമുറപ്പിക്കാൻ രവീന്ദ്ര ജഡേജക്ക് സാധിക്കുമെന്ന് തന്നെയാണ് ഏവരും കരുതുന്നത്…
2019 വേൾഡ് കപ്പിന് മുന്നേ ലിമിറ്റഡ് ഫോർമാറ്റിൽ അയാളൊരു നിർണായക ഘടകമാണെന്ന ചിന്തകൾ എന്നിൽ നിറഞ്ഞിരുന്നില്ല ,19 ലെ വേൾഡ് കപ്പിൽ ഒരു സ്ഥിര സാന്നിധ്യമല്ലാതിരുന്നിട്ടും ആ നിർണായക സെമിയിലെ പോരാട്ട വീര്യം അദ്ദേഹത്തിനെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്തവൻ എന്ന ലേബൽ നൽകുകയാണ് …

ടെസ്റ്റ് ക്രിക്കറ്റിലെന്നും ജഡേജ ആ കഴിവുകൾ പ്രകടിപ്പിക്കുന്നുണ്ട് അവസരം കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ രഞ്ജി ട്രോഫിയിലെ മൂന് ട്രിപ്പിൾ സെഞ്ചുറികൾ നേടിയ ആ ബാറ്റിംഗ് കഴിവുകൾ വലിയ വേദികളിൽ പുറത്തെടുത്തുകൊണ്ട് ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ ആഴം വർധിപ്പിക്കാറുണ്ട് ,ബോളിങിലേക്ക് വരുമ്പോൾ റൺസുകൾ വിട്ടുകൊടുക്കാതെ വിക്കറ്റ് ടു വിക്കറ്റ് ലൈനിൽ ഒരു ബോളിങ് മെഷീൻ നൽകുന്ന സ്ഥിരതയോടെ കൃത്യതയുടെ പര്യായമായി ആ മുഖം മാറുമ്പോഴൊക്കെ എതിരാളികൾ വിയർക്കുന്നതും നമ്മൊളൊരുപാട് വീക്ഷിച്ചതാണ്…
ചരിത്രപരമായ ഇന്ത്യയുടെ ഓസീസ് സീരീസ് വിജയത്തിൽ മെൽബണിൽ അർദ്ധ സെഞ്ചുറിയും വിക്കറ്റുകളുമായി അദ്ദേഹം നിറഞ്ഞു നിന്നതും ,സിഡ്‌നിയിൽ ഒരുപക്ഷെ പരിക്കേൽക്കാതിരുന്നെങ്കിൽ പന്തിന്റെ പ്രത്യാക്രമണം ഒരു വിജയത്തിലേക്ക് നയിക്കാൻ ജഡേജക്ക് സാധിക്കുമായിരുന്നെന്ന് കരുതുന്നവരും ഒരുപാടുണ്ട് …
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് വരുമ്പോൾ ഫാസ്റ്റ് ബോളേഴ്സിനെ കൂടുതൽ പിന്തുണയ്ക്കുന്ന ഇംഗ്ലീഷ് സാഹചര്യങ്ങളിലും ജഡേജ എന്ന ഓൾറൗണ്ടർ പ്രധാനപെട്ട റോൾ വഹിക്കുമെന്ന് തന്നെയാണ് ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത് അവിടെ അതിനുമുന്നെ കളത്തിലിറങ്ങിയ 5 ടെസ്റ്റുകളിൽ നിന്നായി 31 ആവറേജിൽ 316 റൻസുകളും 16 വിക്കറ്റുകൾ 2.91 എന്ന എക്കണോമിയിൽ അയാൾ സ്വന്തം പേരിലാക്കുന്നുണ്ട് ..

എല്ലാ അർത്ഥത്തിലും ജഡേജയില്ലാത്തൊരു ഇന്ത്യൻ ടീം പൂർണതയിലെത്തുന്നില്ല എന്ന ചിന്തകൾ നൽകുന്ന കാലമാണിത്, പല ക്രിക്കറ്റ് താരങ്ങളും തങ്ങളുടെ നല്ല ഫോം പാതിവഴിയിൽ അവസാനിപ്പിക്കാതെ കഠിനാധ്വാനത്തിലൂടെ മുന്നോട്ട് കൊണ്ടുപോയപ്പോൾ അവരൊക്കെ ഇതിഹാസ തുല്യരായിട്ടാണ് കളിക്കളം വിടുന്നത് …
കാത്തിരിക്കാം ജഡേജയെ എങ്ങനെയായിരിക്കും ഇന്ത്യൻ
ക്രിക്കറ്റ് ചരിത്രം രേഖപെടുത്തുകയെന്നറിയാൻ ….