in

ഹാരി കെയ്ന് പകരം താരത്തിനെ വേണ്ട പണം മൊത്തമായി വേണം നിലപാട് കടുപ്പിച്ചു ടോട്ടനം ഹാംസ്പർ

Harry Kane has long-since been linked with a move to Old Trafford, where he could join England teammate Marcus Rashford.
ഹാരി കെയ്‌നും മാർക്കസ് റാഷ്‌ഫോർഡും. (Getty Images)

ടോട്ടനം ഹാം സ്പറിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയിനെ വാങ്ങാൻതാൽപ്പര്യമുള്ള ടീമുകൾക്ക് പ്ലെയർ സ്വാപ്പ് പ്രതീക്ഷിക്കണ്ട എന്നും ആ ഉദ്ദേശ്യവുനായി വിളിക്കുന്ന ഒരു ടീമിന്റെയും ഫോൺ താൻ എടുക്കില്ലെന്ന് ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവി മുന്നറിയിപ്പ് നൽകി.

ഈ വേനൽക്കാലത്ത് കെയ്നെ റിലീസ് ചെയ്യാൻ ലെവി വിമുഖത കാണിച്ചിരുന്നു ഒപ്പം ഇംഗ്ലണ്ട് ക്യാപ്റ്റന് മേൽ 150 മില്യൺ പൗണ്ടിന്റെ പ്രൈസ് ടാഗ് അടിക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി മൂലം തകർന്നു പോയ ട്രാൻസഫർ വിപണിയിൽ നിലവിൽ ഒരു ടീമും ഇത്ര വലിയ തുക മുടക്കാൻ തയ്യാറായേക്കില്ല.

മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽ‌സി തുടങ്ങിയ ക്ലബ്ബുകൾ അവരുടെ കളിക്കാരെ സ്വാപ്പ് ട്രാൻസ്ഫർ ബിഡ്ഡുകളിൽ കൂടി കൈമാറി കെയ്‌നെ അവരുടെ ടീമിൽ ഉൾപ്പെടുത്താനുള്ള വഴികൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാം.

കെയ്നെ വിൽക്കണമെങ്കിൽ അതിന് പകരമായി വളരെ വലിയ തുക ലെവി ആഗ്രഹിക്കുന്നു, ഒപ്പം ഒരു ടീമിന്റെ അനാവശ്യ കളിക്കാരെയും ഒരു ബിഡിന്റെ ഭാഗമായി സ്വീകരിക്കില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു. 150 മില്യണിന്റെ താഴെ നിൽക്കുന്ന ഒരു ഇടപടിനും അദ്ദേഹം തയ്യാറല്ല.

ഈ വേനൽക്കാലത്ത് അവരുടെ സ്ക്വാഡ് പുനർനിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്പർസിന്റെ ചെയർമാന് നന്നായി അറിയാം. അന്റോണിയോ കോണ്ടെ അവരുടെ പുതിയ ബോസാകാനുള്ള അവസരം നിരസിച്ചതിനാൽ വളരെ വലിയ ഒരു വെല്ലുവിളി അദ്ദേഹം മുന്നിൽ കാണുന്നു.

നിലവിൽ സ്പർസ് നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹരം കാണണമെങ്കിൽ വളരെ വലിയ ഒരു തുക വേണം അതിനുള്ള വഴി കൂടിയാണ് അദ്ദേഹം അന്വേഷിക്കുന്നത്.

ബാഴ്‌സലോണയുടെ ഇടനെഞ്ച് തകർത്ത അത്ഭുത ഗോൾ

ഇന്ത്യൻ ക്രിക്കറ്റിലെ പെർഫെക്റ്റ് 3D താരം രവീന്ദ്ര ജഡേജ