in ,

LOVELOVE

മലിംഗയെ മറികടന്നു ബ്രാവോ

മുംബൈ ഇന്ത്യൻസിന്റെ ഇതിഹാസ താരം ലസിത് മലിംഗയെ മറികടന്നാണ് ബ്രാവോ ഈ നേട്ടം സ്വന്തമാക്കിയത്.മലിംഗ മുംബൈ ഇന്ത്യൻസിന് വേണ്ടി 170 വിക്കറ്റുകളാണ് സ്വന്തമാക്കിട്ടുള്ളത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്ര നേട്ടം കുറിച്ച് ഡേയ്ൻ ബ്രാവോ.ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരാമെന്ന് റെക്കോർഡ് ഇനി ബ്രാവോക്ക് സ്വന്തം.

ഇന്ന് നടന്ന ലക്ക്നൗ സൂപ്പർ ജയന്റ്സ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിലാണ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്.മത്സരത്തിന്റെ 18 ആമത്തെ ഓവറിലെ രണ്ടാമത്തെ പന്തിൽ ഹൂഡയെ പുറത്താക്കി കൊണ്ടാണ് ബ്രാവോ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യൻസിലൂടെ തന്റെ ഐ പി ൽ കരിയർ ആരംഭിച്ച ബ്രാവോ ചെന്നൈ സൂപ്പർ കിങ്സിന് പുറമെ ഗുജറാത്ത് ലയൻസിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ചെന്നൈക്ക് ഒപ്പം നാലു ഐ പി ൽ കിരീടവും രണ്ട് പർപിൾ ക്യാപ്പും താരം സ്വന്തമാക്കിട്ടുണ്ട്.

മുംബൈ ഇന്ത്യൻസിന്റെ ഇതിഹാസ താരം ലസിത് മലിംഗയെ മറികടന്നാണ് ബ്രാവോ ഈ നേട്ടം സ്വന്തമാക്കിയത്.മലിംഗ മുംബൈ ഇന്ത്യൻസിന് വേണ്ടി 170 വിക്കറ്റുകളാണ് സ്വന്തമാക്കിട്ടുള്ളത്.

കേരളത്തിലെ പിള്ളേർ ആറാടുകയാണ്.

ഹൈദരാബാദ് എഫ് സി പരിശീലകൻ കരാർ നീട്ടി..