in , ,

AngryAngry LOVELOVE OMGOMG CryCry LOLLOL

ഹൈദരാബാദ് എഫ് സി പരിശീലകൻ കരാർ നീട്ടി..

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദ് എഫ് സി യുടെ പരിശീലകൻ മനോള മാർക്കസ് ഹൈദരാബാദ് എഫ് സി യുമായുള്ള കരാർ നീട്ടി.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദ് എഫ് സി യുടെ പരിശീലകൻ മനോള മാർക്കസ് ഹൈദരാബാദ് എഫ് സി യുമായുള്ള കരാർ നീട്ടി.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ് സിയെ ആദ്യമായി ഫൈനലിൽ എത്തിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം അണിയിച്ച പരിശീലകനാണ് അദ്ദേഹം. ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ മറികടന്നാണ് അന്ന് ഹൈദരാബാദ് എഫ് സി കിരീടം നേടിയത്.

മറ്റ് ഇന്ത്യൻ ക്ലബ്ബുകളായ എ ടി കെ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ് സി എന്നിവർ അദ്ദേഹത്തിന് ഓഫറുമായി രംഗത്ത് വന്നിരുന്നു.ഈ ഒരു സാഹചര്യത്തിലാണ് മനോളക്ക് ഹൈദരാബാദ് പുതിയ ഒരു കോൺട്രാക്ട് ഓഫർ ചെയ്തത്.

അദ്ദേഹം ഈ ഓഫർ സ്വീകരിച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിക്കുന്ന പരിശീലകന്മാരിൽ ഒരാളായി അദ്ദേഹം മാറി.

മലിംഗയെ മറികടന്നു ബ്രാവോ

ലോകകപ്പ് ഗ്രൂപ്പ്‌ നിർണയം അറിയേണ്ടതെല്ലാം..