in

അടിച്ചും അടിപ്പിച്ചും സുൽത്താൻ കളം നിറഞ്ഞപ്പോൾ ബ്രസീൽ പൊളിച്ചടുക്കി…

Brazil Paraguay 2-0

ഒരു വശത്ത് ബദ്ധ വൈരികളും അയൽക്കരുമായ അർജന്റീനയുടെ കണ്ണീർ പൊഴിഞ്ഞപ്പോൾ മറു വശത്ത് ആഹ്ലാദ ചിറകടികളുമായി കാനറിക്കിളികൾ വാനിലേക്ക് പറന്നുയരുകയായിരുന്നു. ആദ്യ 10 മിനിറ്റിൽ തന്നെ രണ്ട് ഗോളുകൾ നേടിയിട്ടും അർജന്റീന സമനില പിണഞ്ഞപ്പോൾ 5 മിനിറ്റുകളിൽ ആയിരുന്നു ബ്രസീലിയൻ മാജിക്.

അർജന്റീനയെ പോലെ വെറും ആരംഭ ശൂരത്വം മാത്രം അല്ലായിരുന്നു കാനറികൾക്ക് എന്നു അവർ തെളിയിച്ചു. ആദ്യ നാലു മിനിറ്റിലും അവസാന നാലു മിനിറ്റിലുമായി രണ്ട് തവണയാണ് ബ്രസീൽ പരഗ്വയ് വലയിൽ ഗോൾ നിക്ഷേപം നടത്തിയത്. ഇതോടു കൂടി സുൽത്താന്റെ പടയോട്ടത്തിൽ ലോകകപ്പിലും കോപ്പയിലും ബ്രസീൽ ഒരു കലക്ക് കലക്കും എന്ന് ആരാധകർക്ക് ഉറപ്പായി.

നാലാം മിനിട്ടിൽ കാനറികളുടെ സുൽത്താൻ തന്നെ ആയിരുന്നു ആദ്യം വല കുലുക്കിയത് 94ആം മിനിറ്റിൽ ബ്രസീലിയൻ താരം പക്വറ്റ പരാഗ്വായ് വലയിൽ ഒരു ആചാര വെടി കൂടി പൊട്ടിച്ചുകൊണ്ട് അവരുടെ ശവമടക്കും നടത്തി. ലാറ്റിനമേരിക്കയിൽ വെല്ലുവിളികൾ ഒന്നുമില്ലാതെ ഖത്തർ ലോകകപ്പിലേക്ക് ബ്രസീൽ നടന്നു കയറി.

കാനറിപ്പടയുടെ പടയോട്ടത്തിന് മുന്നിൽ കരിഞ്ഞു വീഴുന്ന ക്ലബ്ബുകളുടെ പട്ടികയിലേക്ക് പരാഗ്വയെയും കൂടി കൂട്ടിച്ചേർത്തു. അടിച്ചും അടിപ്പിച്ചും സുൽത്താൻ കളം നിറഞ്ഞപ്പോൾ കാനറികൾക്ക് 6 ൽ ആറിലും ജയം .18 പോയിന്റോടെ ഗ്രൂപ്പിൽ ബഹുദൂരം മുന്നിൽ.

തറവാട്ടിൽ കേറി വെട്ടി എന്നൊക്കെ പറയുന്ന പോലെ പരാഗ്വെയെ അവിടെ ചെന്ന് കത്തിച്ച് ആറിൽ ആറ് ജയവും നേടി ജൈത്രയാത്ര തുടർന്ന് കാനറികൾ പറന്നുയരുകയാണ് ബ്രസീലിയൻ ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സ്വപ്‍നങ്ങളും തുന്നിച്ചേർത്ത ചിറകിന്റെ ബലത്തിൽ…

പിന്നിൽ നിന്നും കുതിച്ചു കയറി അർജന്റീനക്ക് മൂക്കുകയറിട്ടു കൊളംബിയൻ പോരാളികൾ

മസിലുറപ്പിനൊപ്പം മനസ്സുറപ്പും ചേർന്ന ഒരു ഭയാനകഇന്നിങ്സ്