in , ,

LOVELOVE

ലോകകപ്പ്‌ യോഗ്യത മത്സരത്തിനുള്ള ബ്രസീലിയൻ ടീമിൽ നെയ്മർ തിരകെയെത്തി.

ഈ മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ബ്രസീലിയൻ ടീമിൽ സൂപ്പർ താരം നെയ്മർ ജൂനിയർ തിരകെയെത്തി. ചിലിക്കെതെരിയും ബൊളീവിയക്കെതിരെയമുള്ള മത്സരങ്ങളിലേക്കുള്ള ബ്രസീലിയൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചതു

Neymar brazil

ഈ മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ബ്രസീലിയൻ ടീമിൽ സൂപ്പർ താരം നെയ്മർ ജൂനിയർ തിരകെയെത്തി.

ചിലിക്കെതെരിയും ബൊളീവിയക്കെതിരെയമുള്ള മത്സരങ്ങളിലേക്കുള്ള ബ്രസീലിയൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചതു.മാർച്ച്‌ 24 ന്ന് ചിലിയും 29 ന്നും ബൊളീവിയുമാണ് ബ്രസീലിന്റെ എതിരാളികൾ.

ആർസേനലിന്റെ യുവതാരം ഗബ്രിയൽ മാർട്ടിനേലി ആദ്യമായി ബ്രസീലിന്റെ ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു.മാഞ്ചേസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ഗബ്രിയേൽ ജീസസും ലിവർപൂൾ സൂപ്പർ താരം റോബെർട്ടോ ഫിർമിനോക്കും ടീമിൽ ഇടം ലഭിചില്ല.

ഫോർവേഡുകൾ: നെയ്മർ (പാരീസ് സെന്റ് ജെർമെയ്ൻ), റിച്ചാർലിസൺ (എവർട്ടൺ), വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ (ഇരുവരും റയൽ മാഡ്രിഡ്), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ), ആന്റണി (അജാക്സ്), റാഫിൻഹ (ലീഡ്സ്)

ഡിഫൻഡർമാർ: ഡാനിലോ (യുവന്റസ്), ഡാനി ആൽവ്സ് (ബാഴ്‌സലോണ), അലക്‌സ് ടെല്ലസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഗിൽഹെർം അരാന (അത്‌ലറ്റിക്കോ മിനെറോ), തിയാഗോ സിൽവ (ചെൽസി), എഡർ മിലിറ്റോ (റയൽ മാഡ്രിഡ്), മാർക്വിനോസ് (പാരീസ് സെന്റ് ജർമൻ),ഗബ്രിയേൽ മഗൽഹെസ് (ആഴ്സണൽ)

മിഡ്ഫീൽഡർമാർ: കാസെമിറോ (റയൽ മാഡ്രിഡ്), ഫാബിഞ്ഞോ (ലിവർപൂൾ), ഫ്രെഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ലൂക്കാസ് പാക്വെറ്റ (ലിയോൺ), ആർതർ (യുവന്റസ്), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), ഫിലിപ്പ് കുട്ടീഞ്ഞോ (ആസ്റ്റൺ വില്ല)

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), വെവർട്ടൺ (പാൽമീറസ്)

നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയാ ബ്രസീൽ നിലവിൽ മേഖലയിൽ 15 മത്സരങ്ങളിൽ നിന്ന് 39 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.

റൊണാൾഡോ തങ്ങളുടെ ക്ലബ്ബിന്റെ പ്രശ്നമല്ല എന്ന് യുണൈറ്റഡ് സൂപ്പർ താരം..

David James

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പ്രതികാരത്തിന്റെ കഥ..