in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പ്രതികാരത്തിന്റെ കഥ..

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ ഡേവിഡ് ജെയിംസും ചെന്നൈയിൻ എഫ് സി യുടെ മുൻ പരിശീലകൻ മാർക്കോ മറ്റരാസിയും തമ്മിൽ കോർത്ത ഒരു രസകരമായ സംഭവം ഇപ്പോൾ ഓർത്തു എടുത്തിരിക്കുകയാണ് ഡേവിഡ് ജെയിംസ്

David James
ഡേവിഡ് ജെയിംസ്. (ISL)

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ ഡേവിഡ് ജെയിംസും ചെന്നൈയിൻ എഫ് സി യുടെ മുൻ പരിശീലകൻ മാർക്കോ മറ്റരാസിയും തമ്മിൽ കോർത്ത ഒരു രസകരമായ സംഭവം ഇപ്പോൾ ഓർത്തു എടുത്തിരിക്കുകയാണ് ഡേവിഡ് ജെയിംസ്.

ഇന്ത്യൻ സൂപ്പർ ലീഗിന് ഔദ്യോഗികമായി കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

2014 ൽ ചെന്നൈയിൻ എഫ് സി ആയിരുന്നു ഞങ്ങളുടെ എതിരാളികൾ. ആ വർഷം ഗ്രൂപ്പ്‌ സ്റ്റേജിൽ തങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിന്റെ അവസാന നിമിഷം ചെന്നൈയിൻ ഗോൾ നേടി സമനില കരസ്ഥമാക്കി.ആ സമയത്തു അദ്ദേഹം എന്റെ അടുത്ത് വന്നു പറഞ്ഞു പൈസകാരനായി ജനിച്ചതിനേക്കാൾ കുറച്ചു ഭാഗ്യമുള്ളവനായി ജനിച്ചു കൂടിയായിരുന്നോ എന്ന്.

അടുത്ത മത്സരം നിങ്ങൾ ജയിച്ചു കാണിക്കു. അന്നേരം നമുക്ക് സംസാരിക്കാം എന്ന് ഞാൻ മറുപടി നൽകി. പ്ലേ ഓഫിൽ ഞങ്ങൾ 4-3 ന്ന് വിജയിച്ചു.118 ആം മിനുട്ടിൽ ഞങ്ങൾ ഗോൾ നേടി. ഞാൻ മറ്ററാസിയുടെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു പണക്കാരെക്കാളും കുറച്ചു ഭാഗ്യം എങ്കിലും നിങ്ങൾക്ക് ദൈവം തരട്ടെ എന്ന്.അന്നേരം മറ്റരാസി അത്ര സന്തോഷത്തിലായിരുന്നില്ലെന്നും ഡേവിഡ് ജെയിംസ് കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ഫൈനൽ എത്തിച്ച പരിശീലകനാണ് ഡേവിഡ് ജെയിംസ്.

ലോകകപ്പ്‌ യോഗ്യത മത്സരത്തിനുള്ള ബ്രസീലിയൻ ടീമിൽ നെയ്മർ തിരകെയെത്തി.

ഹോർമിയും ലെസ്കോയും വർഷങ്ങളായി ഒരുമിച്ചു കളിക്കുന്നവരെ പോലെയാണെന്ന് മുൻ ചെന്നൈയിൻ പരിശീലകൻ