എർലിങ് ഹാലൻഡിനെ വലിയ തുക നൽകി ടീമിന്റെ ഭാഗമാക്കാൻ തനിക്കു താൽപര്യമില്ലെന്നാണ് ബാഴ്‌സലോണ താരമായ ഡാനി ആൽവസ് പറയുന്നത്. തന്നെ സംബന്ധിച്ച് എല്ലാ തലത്തിലും പൂർണതയുള്ളത് കിലിയൻ എംബാപ്പക്കാണെന്നും താരത്തിനായി വലിയ തുക മുടക്കാൻ തനിക്ക് മടിയില്ലെന്നും ഡാനി പറഞ്ഞു

ഹാലൻഡിനായി ഞാൻ എല്ലാ രീതിയിലും മുന്നോട്ടു പോകില്ല, താരത്തിനു വേണ്ടി ഞാൻ ഒരുപാട് തുക ചിലവഴിക്കുകയും ഇല്ല. എംബാപ്പയാണെങ്കിൽ ചെയ്യും, പക്ഷെ ഹാലൻഡിനായി ചെയ്യില്ല. ഞാൻ സ്പോർട്ടിങ് ഡയറക്ടറായി കളിക്കുകയാണ്, എംബാപ്പക്കു വേണ്ടിയാണ് ഞാൻ ആദ്യം പോകുക, എല്ലാ വശങ്ങളിലും താരമാണ് ഏറ്റവും മികച്ചതെന്നു ഞാൻ കരുതുന്നു.”
“നിങ്ങൾ വലിയൊരു നിക്ഷേപം നടത്താൻ പോവുകയാണെങ്കിൽ അത് ഏറ്റവും മികച്ചതിലാണു ചെയ്യേണ്ടത്. എനിക്കാണ് ഇതിൽ അധികാരമെങ്കിൽ ഞാൻ എംബാപ്പക്കു വേണ്ടി പോകും. താരമാണ് ഏറ്റവും മികച്ചത്, ബാഴ്‌സലോണ ശൈലിക്കും യോജിച്ചത്. നിലവിൽ താരത്തെക്കാൾ മികച്ചതായി ഫുട്ബോളിൽ ആരുമില്ല.” സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ആൽവസ് പറഞ്ഞു.
ആൽവസിന്റെ അഭിപ്രായം ഇങ്ങനെയൊക്കെയാണെങ്കിലും എംബാപ്പെ ബാഴ്‌സലോണയിലെത്താൻ യാതൊരു സാധ്യതയുമില്ല. താരത്തിന്റെ സ്വപ്‍നടീം റയൽ മാഡ്രിഡ് ആയതിനാൽ തന്നെ സമ്മറിൽ കരാർ തീർന്ന് പിഎസ്‌ജി വിടുകയാണെങ്കിൽ താരം മാഡ്രിഡിലേക്ക് തന്നെയാവും ചേക്കേറുക.