in ,

ഇന്ന് സൂപ്പർ പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. രോഹിത് ശർമയും വിരാട് കോഹ്ലിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം കനക്കുമെന്ന് ഉറപ്പ്. രാത്രി 7:30 ക്കാണ് മത്സരം ആരംഭിക്കുക.രോഹിത് കോഹ്ലി പോരാട്ടത്തിന് ഉപരി മത്സരത്തെ ആവേശമാക്കുന്ന മറ്റു ചില പോരാട്ടങ്ങളുണ്ട്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. രോഹിത് ശർമയും വിരാട് കോഹ്ലിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം കനക്കുമെന്ന് ഉറപ്പ്. രാത്രി 7:30 ക്കാണ് മത്സരം ആരംഭിക്കുക.രോഹിത് കോഹ്ലി പോരാട്ടത്തിന് ഉപരി മത്സരത്തെ ആവേശമാക്കുന്ന മറ്റു ചില പോരാട്ടങ്ങളുണ്ട്.

അതിൽ ഏറ്റവും പ്രധാനം കാർത്തിക് ബുമ്ര പോരാട്ടം തന്നെയാണ്.

1.കാർത്തിക് vs ബുമ്ര
ഗംഭീര ഫോമിലാണ് ഇരുവരും.ബുമ്രക്കെതിരെ 33 പന്തുകളിൽ 54 റൺസാണ് കാർത്തിക് നേടിയിട്ടുള്ളത്. ഇത് വരെയും കാർത്തിക്കിനെ പുറത്താക്കാൻ ബുമ്രക്ക്‌ സാധിച്ചിട്ടില്ല

2.ബുമ്ര vs മാക്സ്‌വെൽ
ക്വാറന്റൈൻ കഴിഞ്ഞ എത്തുന്ന മാക്സിക്കും കാര്യങ്ങൾ അത്ര എളുപ്പമല്ല.15 ഇന്നിങ്സുകളിൽ ബുമ്രയെ നേരിട്ട മാക്സി ഏഴു തവണ ബുമ്രക്ക്‌ വിക്കറ്റ് നൽകി മടങ്ങി.

3.ഹർഷൽ പട്ടേൽ vs മുംബൈ ഇന്ത്യൻസ്
മുംബൈ ഇന്ത്യൻസ് ബാറ്റസ്മാന്മാർക്ക് എന്നും പേടി സ്വപ്നമാണ് ഹർഷൽ പട്ടേൽ. മുംബൈക്കെതിരെ 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിട്ടുള്ളത്.

എന്തായാലും ആവേശകരമായ പോരാട്ടത്തിന് നമുക്ക് കാത്തിരിക്കാം. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: 1 ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), 2 അനുജ് റാവത്ത്/മഹിപാൽ ലോംറോർ, 3 വിരാട് കോഹ്‌ലി, 4 ഗ്ലെൻ മാക്‌സ് വെൽ, 5 ഡേവിഡ് വില്ലി, 6 ഷഹബാസ് അഹമ്മദ്, 7 ദിനേശ് കാർത്തിക് (WK), 8 ഹർഷൽ പട്ടേൽ, 9 വനിന്ദു ഹസാരംഗ, 10 മുഹമ്മദ് സിറാജ്, 11 ആകാശ് ദീപ്

മുംബൈ ഇന്ത്യൻസ്: 1 രോഹിത് ശർമ്മ (ക്യാപ്റ്റൻ), 2 ഇഷാൻ കിഷൻ (വി.കെ.), 3 തിലക് വർമ്മ, 4 സൂര്യകുമാർ യാദവ്, 5 ടിം ഡേവിഡ്/ഡെവാൾഡ് ബ്രെവിസ്, 6 കീറോൺ പൊള്ളാർഡ്, 7 ഫാബിയൻ അലൻ/ഡാനിയൽ സാംസ്, 8 എം അശ്വിൻ, 9 ടൈമൽ മിൽസ് , 10 ജസ്പ്രീത് ബുംറ, 11 ബേസിൽ തമ്പി/ജയ്ദേവ് ഉനദ്കട്ട്

ധോണി കത്തിയാൽ ഹൈദരാബാദ് ചാരമാകും..

എർലിങ് ഹാലൻഡിനെ വലിയ തുക നൽകി ടീമിന്റെ ഭാഗമാക്കാൻ താൽപര്യമില്ലെന്ന് ബ്രസീലിയൻ സൂപ്പർ താരം