in

LOVELOVE OMGOMG CryCry LOLLOL AngryAngry

ചിലർക്ക് താങ്ങാൻ പറ്റാത്ത ഡിമാൻഡ് അവരെ ഒഴിവാക്കും പുതിയ താരങ്ങൾ വരും: കരോളിൻസ്

കേരള ബ്ലാസ്റ്റേഴ്സ് ടീം അതിൻറെ അടിസ്ഥാനഘടന നിലനിർത്തുമെന്നും. നിർണായക താരങ്ങളുമായി എല്ലാം കരാർ പുതുക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും ചിലർ മുന്നോട്ടുവയ്ക്കുന്ന ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയില്ല അവനെ ഒഴിവാക്കുമെന്നും, ഇത്തരത്തിൽ ഒരു പ്രക്രിയ പ്രൊഫഷണൽ ഫുട്ബോളിൽ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിൻ്റെ മുഖച്ഛായതന്നെ മാറിയത് സ്പോർട്ടിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് കരോളിൻ സ്കിൻകിസ് എന്ന അതികായൻ ചുമതല ഏറ്റെടുത്തതോടെ ആണ്. ആരാധക പിൻബലത്തിൽ ക്ലബ്ബുകളെ ചൂഷണം ചെയ്യാൻ ഒരു താരത്തിനും അനുവാദം നൽകാത്ത കണിശക്കാരൻ തന്നെയാണ് ഈ മനുഷ്യൻ.

മുൻപ് പ്രതിഫലം കൂട്ടി ചോദിച്ച റാഫേൽ മെസ്സി ബൗളി എന്ന താരത്തിനോട് പോയി പണി നോക്കാൻ പറഞ്ഞു നിവർന്നു നിന്ന അതേ വീര്യം തന്നെയാണ് അദ്ദേഹം ഇപ്പോഴും പ്രകടിപ്പിക്കുന്നത്. പെട്ടെന്ന് കൂട്ട് കൂടുന്ന ആരാധകരുടെ ബലത്തിൽ ലോകത്തെങ്ങും ഇല്ലാത്ത വിധത്തിൽ ഉയർന്ന ഡിമാൻഡുകൾ മുന്നോട്ടുവയ്ക്കുന്നത് എത്ര വലിയ സൂപ്പർതാരങ്ങൾ ആയാലും കടക്ക് പുറത്ത് എന്നുപറയുന്ന ഇദ്ദേഹത്തിന് ഒരു മടിയുമില്ല.

ഇന്നലെ നടന്ന ഇൻസ്റ്റാഗ്രാം ടോക്ക് ഷോയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീം അതിൻറെ അടിസ്ഥാനഘടന നിലനിർത്തുമെന്നും. നിർണായക താരങ്ങളുമായി എല്ലാം കരാർ പുതുക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും ചിലർ മുന്നോട്ടുവയ്ക്കുന്ന ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയില്ല അവനെ ഒഴിവാക്കുമെന്നും, ഇത്തരത്തിൽ ഒരു പ്രക്രിയ പ്രൊഫഷണൽ ഫുട്ബോളിൽ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു താരങ്ങൾ ടീമിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. യുവതാരങ്ങളെ ആണോ താൻ കൂടുതൽ ശ്രദ്ധിക്കുന്നത് എന്നും. ടീമിനു സ്വന്തമായി താരങ്ങളെ വളർത്തിക്കൊണ്ടുവരാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു അണ്ടർ 14 അണ്ടർ 18 തുടങ്ങിയ പ്രായ വിഭാഗങ്ങളിലായി ടീമുകൾ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു

എർലിങ് ഹാലൻഡിനെ വലിയ തുക നൽകി ടീമിന്റെ ഭാഗമാക്കാൻ താൽപര്യമില്ലെന്ന് ബ്രസീലിയൻ സൂപ്പർ താരം

ഒരേയൊരു ക്ലബിനു മാത്രമാണ് PSG യിൽ നിന്ന് നെയ്മറെ വാങ്ങാൻ മാത്രം സാമ്പത്തിക ശേഷിയുള്ളത്