റയൽ മാഡ്രിഡിന്റെ സൂപ്പർ ബ്രസീലിയൻ താരമായ വിനിഷ്യസ് ജൂനിയറിന്റെ കരാർ പുതുക്കി റയൽ മാഡ്രിഡ്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.
താരവും ക്ലബ്ബ് കരാർ പുതുക്കലിന്റെ കാര്യത്തിൽ തീരുമാനം എടുത്തു കഴിഞ്ഞു. ജൂലൈയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. റയലിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരമായി വിനിഷ്യസ് മാറും. റിലീസ് ക്ലോസ് ഒരു ബില്യൺ യൂറോയാണ്. 2026 വരെയാണ് കരാർ.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിനിഷ്യസിന്റെ ഗോളിൽ ലിവർപൂളിനെ മറികടന്നു തങ്ങളുടെ ചരിത്രത്തിലെ 14 മത്തെ ചാമ്പ്യൻസ് ലീഗ് കിരീടം റയൽ സ്വന്തമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം വിനിഷ്യസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.തനിക്ക് റയൽ മാഡ്രിഡിൽ ഇനിയും വിജയം നേടണം. റയൽ മാഡ്രിഡിന്റെ ചരിത്രത്തിന്റെ ഭാഗമാകണം.
നിലവിൽ 8.33 ബില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. 2024 ജൂൺ വരെ താരത്തിന് നിലവിൽ റയൽ മാഡ്രിഡിൽ കരാറുണ്ട്. ഈ സീസണിൽ റയലിന് വേണ്ടി കളിച്ച 52 മത്സരങ്ങളിൽ നിന്ന് 22 ഗോളും 20 അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.