in ,

ബ്രസീൽ ജേഴ്സിയിൽ ഖത്തർ ലോകകപ്പ്‌ നേടണം – ആഗ്രഹങ്ങൾ പങ്കുവെച്ച് സൂപ്പർ താരം

“എല്ലാ ബ്രസീൽ താരങ്ങളും ഖത്തറിൽ കളിക്കാൻ ആഗ്രഹിക്കുന്നു, ഞാനും ഖത്തറിൽ കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ എന്റെ ജോലി ചെയ്യേണ്ടതുണ്ട്. ഞാൻ നന്നായി കളിച്ചാൽ എനിക്കും ഖത്തറിൽ പോകാൻ അവസരമുണ്ട്. 2022-ൽ ഏത് കിരീടമാണ് വിജയിക്കേണ്ടത് എന്ന ചോദ്യം വന്നാൽ, ഞാൻ ലോകകപ്പ്‌ തിരഞ്ഞെടുക്കും.”

ക്ലബ്ബ്‌ ഫുട്ബോൾ ആരവത്തിൽ നിന്നും ലോകകപ്പ്‌ യോഗ്യത മത്സരങ്ങളിലേക്ക് എത്തിയിരിക്കുകയാണ് ലേറ്റിനമേരിക്കൻ താരങ്ങൾ. അഞ്ച് തവണ ലോകകപ്പ്‌ ജേതാക്കളായ ബ്രസീൽ യോഗ്യത മത്സരങ്ങളിൽ ഇക്വഡോർ, പരാഗ എന്നീ ടീമുകളെയാണ് നേരിടുന്നത്. അതേസമയം നേരത്തെ തന്നെ ലോകകപ്പ്‌ യോഗ്യത ഉറപ്പിച്ച ബ്രസീലിന് ഈ മത്സരങ്ങൾ അത്ര പ്രധാനമുള്ളതല്ല.

ഇക്വഡോർ, പരാഗ എന്നീ ടീമുകളെ നേരിടാനുള്ള ബ്രസീൽ സ്‌ക്വാഡിലേക്ക് റയലിന്റെ യുവതാരമായ റോഡ്രിഗോ ഗോസിനെയും പരിശീലകൻ ടിറ്റെ ഉൾപ്പെടുത്തിയിട്ടുണ്ട്. TNT Brazil-ന് നൽകിയ അഭിമുഖത്തിനിടെ ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ ജേഴ്‌സിയണിയാനും, ലോകകപ്പ്‌ കിരീടം നേടാനുമുള്ള തന്റെ ആഗ്രഹം റോഡ്രിഗോ ഗോസ് പങ്കുവെച്ചിരിക്കുകയാണ്. യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ ഖത്തർ ലോകകപ്പ് കളിക്കാനാവുമെന്ന പ്രതീക്ഷയും 21-കാരൻ പ്രകടിപ്പിച്ചു.

“ബ്രസീൽ സ്‌ക്വാഡിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എനിക്ക് ബ്രസീൽ സ്‌ക്വാഡിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യമുണ്ടായിരുന്നു. ഈ മത്സരങ്ങൾക്ക് കാര്യങ്ങൾ നിർവചിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, ദേശീയ ടീമിന് വേണ്ടി സ്ഥിരമായി കളിക്കാൻ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.”

“എല്ലാ ബ്രസീൽ താരങ്ങളും ഖത്തറിൽ കളിക്കാൻ ആഗ്രഹിക്കുന്നു, ഞാനും ഖത്തറിൽ കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ എന്റെ ജോലി ചെയ്യേണ്ടതുണ്ട്. ഞാൻ നന്നായി കളിച്ചാൽ എനിക്കും ഖത്തറിൽ പോകാൻ അവസരമുണ്ട്. 2022-ൽ ഏത് കിരീടമാണ് വിജയിക്കേണ്ടത് എന്ന ചോദ്യം വന്നാൽ, ഞാൻ ലോകകപ്പ്‌ തിരഞ്ഞെടുക്കും.” – റോഡ്രിഗോ പറഞ്ഞു.

ഇന്ത്യക്ക് സ്ഥിരമായി ഒരു വൈസ് ക്യാപ്റ്റൻ വേണ്ടെന്ന് മുൻ ഇന്ത്യൻ കോച്ച്

അർജന്റീന വന്നിരിക്കുന്നത് വിശ്രമിക്കാനല്ല, വിജയദാഹമാണുള്ളതെന്ന് ഗോൾകീപ്പർ എമി മാർട്ടിനസ്