ബ്രസീലിയൻ യുവ താരത്തിന് നീണ്ട കാല കരാർ നൽകാൻ റയൽ മാഡ്രിഡ്.റയൽ മാഡ്രിഡിൽ അടുത്ത സൂപ്പർ സ്റ്റാർ എന്നാ പദവിയിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന ബ്രസീലിയൻ യുവ താരം വിനിഷ്യസ് ജൂനിയറിന്റെ കരാർ പുതുക്കനാണ് മാഡ്രിഡ് ഒരുങ്ങുന്നത്.പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഉടനെ തന്നെ വിനിഷ്യസ് ജൂനിയറിന് റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്ന് കരാർ പുതുക്കാനുള്ള ഔദ്യോഗിക ശ്രമം ഉണ്ടാകും. നിലവിൽ താരവും ക്ലബ്ബും ചർച്ച നടത്തി കൊണ്ടിരിക്കുകയാണ്.2028 വരെയുള്ള കരാർ താരത്തിന് നൽകാനാണ് റയൽ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ദിവസം വിനിഷ്യസിന്റെ ഗോളിൽ ലിവർപൂളിനെ മറികടന്നു തങ്ങളുടെ ചരിത്രത്തിലെ 14 മത്തെ ചാമ്പ്യൻസ് ലീഗ് കിരീടം റയൽ സ്വന്തമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം വിനിഷ്യസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.തനിക്ക് റയൽ മാഡ്രിഡിൽ ഇനിയും വിജയം നേടണം. റയൽ മാഡ്രിഡിന്റെ ചരിത്രത്തിന്റെ ഭാഗമാകണം.
നിലവിൽ 8.33 ബില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. 2024 ജൂൺ വരെ താരത്തിന് നിലവിൽ റയൽ മാഡ്രിഡിൽ കരാറുണ്ട്. ഈ സീസണിൽ റയലിന് വേണ്ടി കളിച്ച 52 മത്സരങ്ങളിൽ നിന്ന് 22 ഗോളും 20 അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.