in

LOVELOVE LOLLOL AngryAngry

ചെകുത്താന്മാരുടെ ആശാൻ അഴിച്ചുപണി തുടങ്ങി ബ്രൂണോ ഫെർണാണ്ടസ് നായകനാകും…

ക്ലബ് ക്യാപ്റ്റൻ ഹാരി മഗ്വയറിന്റെ പ്രകടനത്തിൽ അദ്ദേഹം തൃപ്തനല്ല അതുകൊണ്ട് താൽക്കാലികമായി ക്യാപ്റ്റൻ സ്ഥാനം ഫെർണാണ്ടസിന് നൽകുന്നതിലൂടെ മാഗ്വെയറിനെ പുരത്തിരുത്തി അദ്ദേഹത്തിനേ സ്ഥിരം നായകൻ ആക്കാൻ ഉള്ള പദ്ധതികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Ralf Ragnick and Bruno Bernades

റാൽഫ് റാംഗ്നിക്ക് പരിശീക ചുമതലയേറ്റെടുത്ത ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല എന്ന് ആശിച്ചിരുന്നവരുടെ ആശ്വാസത്തിന് ഇതാ വിരാമം കുറിക്കപ്പെടുപ്പെടുകയാണ്. അതിശക്തമായ പൊളിച്ചു എഴുത്തുകൾക്ക് അദ്ദേഹം തയ്യാറെടുക്കുകയാണ്. ക്ലബ് ക്യാപ്റ്റൻ ഹാരി മഗ്വയറിന്റെ സ്‌ഥാനം പോലും തെറിക്കാൻ പോവുകയാണ്.

ചാമ്പ്യൻസ് ലീഗിൽ യംഗ് ബോയ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് മാനേജർ റാൽഫ് റാംഗ്നിക്ക്. കളിക്കാരുടെ റൊട്ടേഷനെ കുറിച്ചും കളിയിലേക്കുള്ള ക്യാപ്റ്റന്റെ തിരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Ralf Ragnick and Bruno fernades

നിലവിൽ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. അതിനാൽ, ആദ്യ ടീമിലെ ഏതാനും കളിക്കാർക്ക് വിശ്രമം നൽകാൻ റാൽഫ് റാംഗ്നിക്ക് തീരുമാനിക്കാൻ സാധ്യതയുണ്ട്. നിലവിലെ ക്ലബ് ക്യാപ്റ്റൻ ഹാരി മഗ്വയർ അവരിൽ ഒരാളാകാനാണ് സാധ്യത.

മാഗ്വെയറിന്റെ അഭാവത്തിൽ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്യാപ്റ്റൻ ആംബാൻഡ് ഏറ്റെടക്കുമെന്ന് ആണ് അദ്ദേഹം നൽകുന്ന സൂചന. എന്നിരുന്നാലും, ഫെർണാണ്ടസിനും വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ നെമാഞ്ച മാറ്റിക് ടീമിനെ നയിക്കുമെന്ന് റാംഗ്നിക്ക് വെളിപ്പെടുത്തി.

ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സണും മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കും കളി തുടങ്ങുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്ലബ് ക്യാപ്റ്റൻ ഹാരി മഗ്വയറിന്റെ പ്രകടനത്തിൽ അദ്ദേഹം തൃപ്തനല്ല അതുകൊണ്ട് താൽക്കാലികമായി ക്യാപ്റ്റൻ സ്ഥാനം ഫെർണാണ്ടസിന് നൽകുന്നതിലൂടെ മാഗ്വെയറിനെ പുരത്തിരുത്തി അദ്ദേഹത്തിനേ സ്ഥിരം നായകൻ ആക്കാൻ ഉള്ള പദ്ധതികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചെകുത്താൻ കോട്ടയിലെ സ്കോട്ടീഷ് മിഡ് ഫീൽഡർ…

മെസിയുടെ പ്രതികരണം ആത്മാർത്ഥമല്ലെന്നു പറഞ്ഞിട്ടില്ലെന്ന് ലെവൻഡോസ്‌കി, സംഭവത്തിൽ താരത്തിന്റെ വിശദീകരണമിങ്ങനെ…