1996 ഡിസംബർ 4 ന് യൂ കെ യിലെ ലാനക്സസ്റ്റർ ൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. മാഞ്ചസ്റ്റർ യൂണിറ്റെഡിന്റെ അക്കാഡമിയിലൂടെ വളർന്ന താരം 2017 ൽ ക്ലബിനു വേണ്ടി സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ചു. തന്റെ അഞ്ചാം വയസ്സിൽ അക്കാഡമിയിൽ എത്തിയ അദ്ദേഹം തുടക്കകാലത്ത് സെന്റർ ഫോർവേഡായി ആണ് കളിച്ചിരുന്നത്. തുടർന്ന് വാറൻ ജോയ്സ് ന്ന് കീഴിൽ അദ്ദേഹം സെന്റർ മിഡ് ഫീൽഡ് പൊസിഷനിലേക്ക് തിരിയുകയായിരിന്നു.
2017 ൽ സീനിയർ തലത്തിൽ കളി ആരംഭിച്ച അദ്ദേഹത്തിന് വഴി തിരിവ് ആയതു 2018-19 സീസൺ ആയിരുന്നു. മൗറീനോ യുടെ പുറത്താകലും ഒലെ യുടെ സ്ഥാനരോഹനവും മക്ടോമിനി എന്ന സെന്റർ മിഡ് ഫീൽഡ്റുടെ കരിയറിൽ വരുത്തിയ മാറ്റം ചെറുത് ഒന്നും അല്ല.പി സ് ജി ക്ക് എതിരെ നടന്ന ചാമ്പ്യൻസ് ലീഗിലെ ആ അത്ഭുതരാത്രിയിൽ അദ്ദേഹം നടത്തിയ പ്രകടനം അത്രമേൽ വിലയേറിയതായിരുന്നു.
കഴിഞ്ഞ സീസണിൽ ലീഡ്‌സ് ന്ന് എതിരെ ആദ്യത്തെ രണ്ട് മിനിറ്റ് ൽ അയാൾ നേടിയ മനോഹരമായ രണ്ട് ഗോളുകൾ കേറി ചെന്നത് ചുവപ്പ് കൊണ്ട് ചരിത്രം സൃഷ്ടിച്ച പ്രീമിയർ ലീഗിലെ ചരിത്രതാളുകളിലേക്കായിരുന്നു.സൗത്തംപ്റ്റൺ നെ ഒൻപതു ഗോളിന് തോൽപിച്ച മത്സരത്തിൽ അയാൾ നേടിയ ലോങ് റേഞ്ച് ഷോട്ട് അയാളിലെ ക്ലാസ്സ് വിളിച്ചോതുന്നത് ആയിരുന്നു.
ഒലെ യുഗത്തിന് ശേഷം റാഗ്നിക്ക് തന്റെ തന്ത്രങ്ങൾ മെനയുന്നത് ഫ്രഡും മക്ടോമിനയും അടങ്ങുന്ന മദ്ധ്യ നിര കൊണ്ടാണല്ലോ .മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാഡമിയിൽ നിന്ന് ഉയർന്നു വന്ന, ചുവപ്പ് കൊണ്ട് ചരിത്രം സൃഷ്ടിച്ച, ഇതിഹാസമേനി ചമഞ്ഞ സ്കൊളെസ് ന്നെയും ബെക്കാം ന്നെയും വാഴ്ത്തി പാടുന്നത് പോലെ ഒരു നാൾ നിങ്ങളെയും സ്വപനങ്ങളുടെ ശാലയിൽ ആരാധകർ വാഴ്ത്തി പാടും.
ഇന്ന് നിങ്ങൾ ചെകുത്താൻ കൂട്ടത്തിന് പ്രിയപെട്ടവനാണ്. നാളെ നിങ്ങൾ അവരുടെ ഐതിഹാസിക നായകനായി മാറട്ടെ. Happy Birthday Scott Mctominy