നേരത്തെ ഇന്ത്യൻ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റ് കോവിഡ് പ്രതിസന്ധി മൂലം നിർത്തി വച്ചത് വൻ തിരിച്ചടിയായിരുന്നു.
ഇപ്പോൾ അതിന് പിന്നാലെ ഇതാ രണ്ട് മേജർ ബാഡ്മിന്റൺ ടൂർണമെന്റ് കൂടി കോവിഡ് മൂലം നിർത്തി വയ്ക്കുന്നു.
ജൂലായ് 20 മുതൽ 25 വരെയായിരുന്നു റഷ്യൻ ഓപ്പൺ 2021 ടൂർണമെന്റ്. ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ഒക്ടോബർ അഞ്ചു മുതൽ 10 വരെയാണ് നടത്താൻ തീരുമാനിച്ചിരുന്നത്.
ഈ ടൂർണമെന്റുകൾ മാറ്റി വച്ച വിവരം ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (ബി.ഡബ്ല്യു.എഫ്) തിങ്കളാഴ്ച ആണ് ഔദ്യോഗികമായി അറിയിച്ചത്.
കോവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കാരണം പ്രാദേശിക സംഘാടകർക്ക് ടൂർണമെന്റുകൾ റദ്ദാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ബി.ഡബ്ല്യു.എഫ് പ്രസ്താവനയിൽ അറിയിച്ചു.