മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിക്ക് അർജുന അവാർഡ് ലഭിക്കും എന്നു പ്രതീക്ഷിച്ച ബാഡ്‌മിന്റൺ പ്രേമികൾ ഏറെ ഉണ്ടായിരുന്നു.
എന്നാൽ അദ്ദേഹത്തിന് നോമിനേഷൻ പോലും ലഭിച്ചില്ല എന്നത് വളരെയധികം ദുഖകരമായ ഒന്നായിരുന്നു. അതിനെതിരെ താരം പരസ്യമായി പ്രതിഷേധം അറിയിക്കുകയും ചെയ്തത് ആണ്. അത് താരത്തിന് പാര ആവുകയും ചെയ്തു.
അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്യാത്തതിന് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയെ പരസ്യമായി വിമർശിച്ച മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു.
15 ദിവസത്തിനകം മറുപടി നൽകണമെന്നും അതല്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും ബാഡ്മിന്റൺ അസോസിയേഷൻ അയച്ച നോട്ടീസിൽ പറയുന്നു.