കഴിഞ്ഞ മത്സരം തന്നെ ഉദാഹരണം ആയി എടുക്കാം, രാഹുൽ അധികം ബോൾസ് നേരിടാതെ നേരത്തെ ഔട്ട് ആയി നിക്കോളാസ് പൂറൻ ഒഴികെ എല്ലാ ബാറ്റ്‌സ്മാൻമാർക്കും നിന്ന് കളിക്കാൻ വേണ്ടത്ര പന്തും കിട്ടി. എന്നിട്ടും പഞ്ചാബിന്റെ സ്കോർ തെങ്ങിൽ തന്നെ.
തന്റെ ടീമിന്റെ അവസ്ഥ രാഹുൽ എന്ന ക്യാപ്റ്റന് നന്നായിട്ട് അറിയാം
പഞ്ചാബ് കൂറ്റൻ സ്കോർ അടിച്ചു കൂട്ടിയ കളികളിൽ ടോപ് സ്‌കോറുകൾ രാഹുലിന്റെ വക ആയിരുന്നു. ഒരുപാട് പന്തുകൾ വേണ്ടിവരുന്നുണ്ടെങ്കിലും നിന്ന് തുഴയാതെ അതിനൊത്ത് റൺസ്സും അയാൾ എടുക്കുന്നുണ്ട്.
ഒരറ്റത്ത് കെ എൽ രാഹുൽ എന്ന ബാറ്റ്‌സ്മാൻ നങ്കൂരമിട്ട പോലെ നിക്കുന്നത് മറ്റുള്ള കളിക്കാർക്ക് നന്നായി കളിക്കാൻ സഹായമാണ്.
കഴിഞ്ഞ 2 കളി അല്ല കഴിഞ്ഞ 2 സീസൺ നോക്കിയാൽ അറിയാം രാഹുൽ ഫോം ആകുന്ന മാച്ചുകളിൽ 90% പഞ്ചാബ് കൂറ്റൻ സ്കോർ അടിച്ച് കൂട്ടും
രാഹുൽ നേരത്തെ ഔട്ട് ആയാൽ ടീമും തകർന്നടിയും.
എല്ലാവരും ഒന്നുകൂടി ഓർക്കണം ഇപ്പോളും ഐ പി എല്ലിലെ വേഗമേറിയ അർദ്ധ സെഞ്ച്വറി രാഹുലിന്റെപേരിൽ തന്നെയാണ്.