in

പടിക്കലിൽ കലമുടച്ച് സഞ്ചു; ബാംഗ്ലൂരിന് 10 വിക്കറ്റിന്റെ തകർപ്പൻ ജയം

Devdutt Padikkal's classy century against the Rajasthan Royals.
Devdutt Padikkal's classy century against the Rajasthan Royals. (BCCI/IPL)

ടോസ് നേടിയ ബാംഗ്ലൂരിനായി ആദ്യ ഓവർ ചെയ്‌തത് മുഹമ്മദ് സിറാജ് ആയിരുന്നു തുടരെ നാലു ഡോട്ട് ബോളുകൾ എറിഞ്ഞ സിറാജിന്റെ അവസാന രണ്ടു പന്തുകൾ ബട്ട്ലർ ബൗണ്ടറി പായിച്ചു. എന്നാൽ അതിവേഗം ബാംഗ്ലൂർ പിടി മുറുക്കി. തൻ്റെ തൊട്ടടുത്ത ഓവറിൽ തന്നെ സിറാജ് പകരം വീട്ടി ബട്ട്ലറെ ബൗൾഡാക്കി (14/1).

അടുത്ത ഓവറിൽ കെയിൽ ജെയ്‌മീസൺ മനൻ വോഹ്റയെ കെയിൻ റിച്ചാർഡ്‌സണിന്റെ കൈകളിൽ എത്തിച്ചുകൊണ്ടു രാജസ്‌ഥാൻന്റെ മേൽ അടുത്ത പ്രഹരം ഏൽപ്പിച്ചു (16/2).

പിന്നീട് സഞ്ചുവും മില്ലറുമായി ക്രീസിൽ, മില്ലർ നിലയുറപ്പിച്ചു നിൽക്കും മുമ്പേ തന്നെ സിറാജിന്റെ വക അടുത്ത പ്രഹരം മില്ലറെ റണ്ണെടുക്കും മുമ്പേ തന്നെ സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കി, അപ്പോൾ സ്‌കോർ ബോഡിൽ 3 വിക്കറ്റ്‌ നഷ്ടപ്പെട്ട രാജസ്ഥാന് വെറും 18 റൺസ് മാത്രം. അവിടെ നിന്നു സഞ്ജുവും ശിവം ദുബെയും ചേർന്നു രക്ഷാപ്രവർത്തനം ആരംഭിച്ചു.

പക്ഷേ അത് അധികം നീണ്ടു നിന്നില്ല എട്ടാം ഓവറിന്റെ ആദ്യ പന്തിൽ വാഷിങ്ടൺ സുന്ദറിനെ സിക്സർ പായിച്ചു കൊണ്ട് ടോപ്പ് ഗിയറിലേക്ക് കുതിക്കാൻ തുടങ്ങിയ സഞ്ജുവിനെ തൊട്ടടുത്ത പന്തിൽ തന്നെ വാഷിങ്ടൺ സുന്ദർ മിഡ് വിക്കറ്റിൽ ഗ്ലെൻ മാക്സ്വെല്ലിന്റെ കൈകളിൽ എത്തിച്ചു. നാലാമത്തെ വിക്കറ്റ്‌ വീഴുമ്പോൾ രാജസ്ഥാൻ സ്‌കോർ ബോർഡിൽ വെറും 43 റൺസ് മാത്രം.

പിന്നീട് ദുബൈയുടെയും റയാൻ പരാഗിന്റെ രക്ഷാപ്രവർത്തനം രാജസ്ഥാനു തുണയായി, 109 റൺസ് വരെ ആ കൂട്ടുകെട്ട് തുടർന്നു. റയാനെ ഹർഷൽ പട്ടേൽ യുസ്‌വെന്ദ്ര ചാഹലിന്റെ കൈകളിൽ എത്തിച്ചു.

32 പന്തുകളിൽ നിന്നും 46 റൺസ് എടുത്ത ദുബെ രാഹുൽ തൊവാട്ടിയയുമായി ചേർന്നു ഒരു ഇന്നിങ്‌സ് പടുത്തുയർത്തുവാൻ നോക്കി എങ്കിലും സ്‌കോർ 133ൽ എത്തിയപ്പോൾ റിച്ചാർഡ്സൺ അദ്ദേഹത്തിനെ മാക്‌സ്വെല്ലിന്റെ കൈകളിൽ എത്തിച്ചു.

അവസാനം തൊവാട്ടിയയുടെ വെടിക്കെട്ട് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചു, 40 റൺസ് അദ്ദേഹം നേടി. ക്രിസ് മോറിസ് 10 ഉം ശ്രേയസ് ഗോപാൽ 7 ഉം റൺസ് നേടി. മുഹമദ് സിറാജിനും ഹർഷൽ പട്ടേലിനും 3 വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞു.

178 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂറിന് വളരെ മികച്ച തുടക്കം തന്നെയാണ് ലഭിച്ചത് ശ്രേയസ്‌ ഗോപാൽ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ വിരാട് കോഹ്ലി സികസർ പറത്തി നയം വ്യക്തമാക്കി.

കോഹ്‌ലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത മലയാളി താരം ദേവദത്ത് പടിക്കലും നയം വ്യക്തമാക്കി നേരിട്ട ആദ്യ ഓവറിൽ തന്നെ തുടരെ ബൗണ്ടറികൾ പായിച്ചുകൊണ്ട് പടിക്കൽ വെടിക്കെട്ടിനു തീ കൊളുത്തി.

വിക്കറ്റ് നഷ്ടം കൂടാതെ ബാംഗ്ലൂർ വിജയ തീരം തൊട്ടു. ദേവദത്തിന് കന്നി സെഞ്ച്വറിയും പിറന്നു. 52 പന്തുകളിൽ നിന്നു 101 റൺസ് പടിക്കൽ നേടി . 47 പന്തിൽ നിന്നും 72 റൺസ് കോഹ്ലിയും.

KL Rahul.

എന്ത് കൊണ്ട് കെ എൽ രാഹുൽ തുഴഞ്ഞ് കളിക്കുന്നു?

Lionel Messi scored twice in Barcelona's 5-2 win over Getafe at Camp Nou.

ഗെറ്റാഫയെ കടിച്ചു കീറി മെസ്സിയും ബാഴ്‌സയും