മെസ്സി തന്റെ പതിവ് ഫോം തുടർന്നപ്പോൾ സിംഹത്തിനു മുന്നിൽ അകപ്പെട്ട മുയൽക്കുഞ്ഞിനെ പോലെ ഗെറ്റാഫെ വിരണ്ടു വീണു.
ബാഴ്‌സ ഗെറ്റാഫെയുടെ വലയിലേക്ക് അഞ്ചു ഗോളുകൾ നിക്ഷേപിച്ചപ്പോൾ രണ്ടു ഗോളുകൾ മടക്കി നൽകാൻ ഗെറ്റാഫെക്ക് കഴിഞ്ഞു. എട്ടാം മിനുട്ടിൽ തന്നെ മെസ്സിയുടെ ഗോളിൽ ബാഴ്‌സലോണ മുൻപിലെത്തിയതാണ്. അപ്രതീക്ഷിതമായി ഒരു സെൽഫ് ഗോൾ ഗെറ്റാഫെക്ക് നേരിയ പ്രതീക്ഷ നൽകി എങ്കിലും അത് അധികം നീണ്ടു നിന്നില്ല.
ആദ്യ പകുതി അവസാനിക്കും മുമ്പ് രണ്ടു ഗോളുകൾ കൂടി ബാഴ്‌സലോണ എതിരാളികളുടെ വലയിൽ നിക്ഷേപിച്ചു. എന്നാൽ രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ എനെസ് ഉനലിൽ ഗെറ്റാഫ രണ്ടാമത്തെ ഗോൾ കൂടെ നേടി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും മെസ്സിയുടെ കോർണറിൽ നിന്നും ബാഴ്‌സലോണ നാലാം ഗോൾ നേടി.
ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഗ്രീസ്മാൻ തന്നെ ബാഴ്‌സലോണയുടെ അഞ്ചാമത്തെ ഗോളും നേടി ബാഴ്‌സലോണയുടെ ഗെറ്റാഫെ മർദ്ദനം പൂർത്തിയാക്കി. മെസ്സി മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയും ഗോളുകൾക്ക് വഴിയൊരുക്കിയും കളിയിലെ കേമനായി.