in

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നീലക്കുറുക്കന്മാരുടെ ഓരിയിടൽ

Leicester City’s Vardy celebrates scoring from the penalty spot.
Leicester City’s Vardy celebrates scoring from the penalty spot. (Photograph: Ian Hodgson/Ian Hodgson NMC Pool)

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരൊറ്റ സീസണിൽ ലെസ്റ്റർ സിറ്റി കാണിച്ചു കൂട്ടിയ മാസ്സ് ഒന്നും മറ്റൊരു ലീഗിലും ആരും കാഴ്ചവച്ചിട്ടില്ല. ഒന്നുമില്ലായ്മയിൽ നിന്നും പൊന്തിവന്നു കിരീടം ചൂടിയ ലെസ്റ്റർ സിറ്റി ഏതു ടീമിനും തലവേദന തന്നെയാണ്.

ലെസ്റ്ററിൽ ഏതു നിമിഷം എന്താണ് സംഭവിക്കുക എന്നത് പ്രവചനാതീതമാണ്. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചുയരാൻ വെമ്പൽ കൊള്ളുന്ന ഒരു അഗ്നിപർവതമാണ് ലെസ്റ്റർ.

ഇത്തവണ എന്തായാലും കിരീടം കിട്ടില്ല എന്നു മനസിലാക്കിയ ലെസ്റ്റർ ഇനി ഉന്നം വയ്ക്കുന്നത് ചാമ്പ്യൻസ് ലീഗ് പ്രവേശനമാണ്‌. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ വെസ്റ്റ്ബ്രോമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്തു ലെസ്റ്റർ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ കൂടുതൽ ശക്തമാക്കി. പക്ഷേ പ്രീമിയർ ലീഗിൽ വെസ്റ്റ്ബ്രോമിന്റെ നിലനിൽപിന് തന്നെ ഭീഷണിയാകും ഇന്നത്തെ തോൽവി.

വാർഡിയിലൂടെ ഗോളടി തുടങ്ങിയ ലെസ്റ്റർ സിറ്റി തുടർന്ന് ഇവൻസിലൂടെ രണ്ടാമത്തെ ഗോളും നേടുകയായിരുന്നു. ഈ സീസണിൽ മികച്ച ഫോമിൽ തുടരുന്ന ഇഹിനാചോ ലെസ്റ്റർ സിറ്റിക്ക് വേണ്ടി മൂന്നാമത്തെ ഗോൾ നേടി.

Lionel Messi scored twice in Barcelona's 5-2 win over Getafe at Camp Nou.

ഗെറ്റാഫയെ കടിച്ചു കീറി മെസ്സിയും ബാഴ്‌സയും

Jwala Gutta and Vishnu Visha Marriage.

ബാഡ്മിന്റൺ താരം ജ്വാല ഗുട്ട വിവാഹിതയായി വരൻ തമിഴ് നടൻ വിഷ്ണു വിശാൽ