in ,

ഡെമ്പല്ലേയുമായി കൂട്ടിയിടിച്ചു കാമവിങ്കക്ക് പരിക്ക്, വീഡിയോ ഇതാ..

ഔസ്മാൻ ഡെമ്പല്ലേ,ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പരിക്ക് പറ്റിയ ഫുട്ബോൾ താരം ആരെന്ന് ചോദിച്ച ഒരു ഒറ്റ ഉത്തരം. പല തവണ പല രീതിയിൽ അദ്ദേഹത്തിന് പരിക്ക് ഏൽക്കാറുണ്ട്. എന്നാൽ അദ്ദേഹം കാരണം ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായിയിരിക്കും മറ്റൊരു താരത്തിന് പരിക്ക് ഏൽക്കുന്നത്. സംഭവം എന്താണെന്ന് പരിശോധിക്കാം.

നിലവിൽ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളുടെ ഇടവേളയാണ്.അത് കൊണ്ട് ഫ്രഞ്ച് താരമായ ഡെബ്ബല്ലേ ഫ്രാൻസ് ക്യാമ്പിലായിരുന്നു.ഫ്രാൻസിന്റെ ട്രെയിനിങ്ങിന് ഇടയിൽ കാമവിങ്കയുമായി അദ്ദേഹം കൂട്ടിയിടിക്കുകയായിരുന്നു. ശേഷം കാമവിങ്കക്ക് പരിക്ക് ഏൽക്കുന്നു.

നേരത്തെ ലഭിച്ച റിപ്പോർട്ട്‌ അനുസരിച്ചു കാമവിങ്കയുടെ പരിക്ക് അത്ര വലുതല്ലെന്നാണ് കരുതപെട്ടത്.എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം കാമവിങ്കയുടെ പരിക്ക് സാരമുള്ളതാണ്.താരം ഫ്രാൻസ് ക്യാമ്പ് വിട്ടു. റയൽ മാഡ്രിഡിലേക്ക് തിരകെ പോയി.താരം അവിടെ എം ആർ ഐ സ്കാൻ എടുക്കും.

ശേഷം മാത്രമേ എത്രത്തോളം സാരമുള്ളതാണ് പരിക്ക് എന്ന് വ്യക്തമാവുകയൊള്ളു.ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രാൻസ് രണ്ട് മത്സരങ്ങളാണ് കളിക്കുക.19 ന്ന് ഗിബ്രലാട്ടറിനെതിരെയും 22 ഗ്രീസിനെതിരെയുമാണ് ഈ മത്സരങ്ങൾ.

നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവും ഫോമിൽ കളിക്കുന്ന ടീം മാഞ്ചേസ്റ്റർ യുണൈറ്റഡ്, ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഇതാ..

സച്ചിന് ഇനിയും മികവ് കാണിക്കേണ്ടതുണ്ട്, മനസ്സ് തുറന്ന് സച്ചിന്റെ അച്ഛൻ..