in , ,

LOVELOVE LOLLOL

നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവും ഫോമിൽ കളിക്കുന്ന ടീം മാഞ്ചേസ്റ്റർ യുണൈറ്റഡ്, ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഇതാ..

ചരിത്രത്തിൽ ഏറ്റവും മോശം തുടക്കമാണ് മാഞ്ചേസ്റ്റർ യുണൈറ്റഡിന് ലഭിച്ചത്. പ്രീമിയർ ലീഗ് കാലഘട്ടത്തിൽ ആദ്യമായിയിരുന്നു ആദ്യത്തെ 17 മത്സരങ്ങളിൽ 9 ലും യുണൈറ്റഡ് തോൽവി രുചിച്ചത്.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നാലാം സ്ഥാനതുമാണ്. കാർബാവോ കപ്പിൽ നിന്ന് ടീം പുറത്തായി കഴിഞ്ഞു.

ഒരുപാട് പരിക്കുകളും ടീമിനെ വലയ്ക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ എറിക്സെനും ഹോയ്ലൻഡുമാണ് പരിക്കിൽ അകപ്പെട്ടത്.ലിസൻഡ്രോ മാർട്ടിനെസും ലൂക്ക് ഷോയും പരിക്ക് ഏറ്റു പുറത്താണ്. കസിമിറോയും പരിക്കിനാൽ വലയുകയാണ്.

എന്നാൽ പ്രീമിയർ ലീഗിൽ അത്ര മോശമല്ലാത്ത പ്രകടനമാണ് യുണൈറ്റഡ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് മാഞ്ചേസ്റ്റർ യുണൈറ്റഡ് ആണെന്നാണ് പ്രീമിയർ ലീഗ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.അവസാന കളിച്ച അഞ്ചു കളികളിൽ നാലു വിജയം യുണൈറ്റഡ് സ്വന്തമാക്കി

12 പോയിന്റാണ് ഈ അഞ്ചു കളികളിൽ നിന്നും യുണൈറ്റഡ് സ്വന്തമാക്കിയത്.11 പോയിന്റുമായി ലിവർപൂളാണ് ഈ ലിസ്റ്റിൽ രണ്ടാമത്.10 പോയിന്റുകൾ വീതം നേടി സിറ്റി, ആർസേനൽ,ആസ്റ്റൺ വില്ല, എവർട്ടൻ എന്നീ ടീമുകൾ തുടർന്നുള്ള സ്ഥാനങ്ങളിലുമുണ്ട്.

ഇന്ത്യൻ താരം വിദേശ ലീഗിലേക്ക്..

ഡെമ്പല്ലേയുമായി കൂട്ടിയിടിച്ചു കാമവിങ്കക്ക് പരിക്ക്, വീഡിയോ ഇതാ..