ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോട് കൂടി പല ഇന്ത്യൻ താരങ്ങൾക്ക് ലോക ശ്രദ്ധ നേടാൻ സാധിച്ചിട്ടുണ്ട്.പുരുഷ ഫുട്ബോൾ പോലെ വനിതാ ഫുട്ബോളും മികവിൽ നിന്ന് മികവിലേക്ക് തന്നെയാണ് ഉയരുന്നത്. ലോക റാങ്കിങ്ങിൽ ഇന്ത്യൻ വനിതാ ടീം 61 ആം സ്ഥാനത്തുമുണ്ട്. പല ഇന്ത്യൻ താരങ്ങളും വിദേശ ലീഗുകളിൽ കളിക്കുന്നവരുമാണ്.
ജനുവരി ട്രാൻസഫർ വിൻഡോയിലും ഇന്ത്യൻ വനിതാ താരങ്ങൾ വിദേശ ലീഗുകളിലേക്ക് ചേക്കേറുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.തന്റെ ഫോള്ളോവറിന്റെ ചോദ്യത്തിന് മറുപടിയായിയാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്.
ഏതെങ്കിലും പുരുഷ താരം വിദേശ ലീഗിലേക്ക് ജനുവരിയിൽ ചേക്കേറുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.ചോദ്യത്തിന് മറുപടിയായി മാർക്കസ് പറഞ്ഞത് ഇങ്ങനെയാണ്.പുരുഷ താരത്തെ പറ്റി അറിയില്ല വനിതാ താരം എന്തായാലും വിദേശ ലീഗിലേക്ക് ചേക്കേറുമെന്ന്.ജനുവരി ട്രാൻസഫർ വിന്ഡോക്ക് വേണ്ടി കാത്തിരിക്കാം.