in ,

സച്ചിന് ഇനിയും മികവ് കാണിക്കേണ്ടതുണ്ട്, മനസ്സ് തുറന്ന് സച്ചിന്റെ അച്ഛൻ..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാന താരമായി തന്നെയാണ് സച്ചിന് സുരേഷ് വളർന്നു വരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ മികവിൽ നിന്ന് മികവിലേക്കാണ് സച്ചിന് ഉയരുന്നത്. ഇപ്പോൾ സച്ചിന്റെ അച്ഛൻ തന്റെ മകന്റെ പ്രകടനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ്.ബ്രേക്കിംഗ് അവർസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സച്ചിന്റെ അച്ഛന്റെ മനസ്സ് തുറക്കൽ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ഒരു പരിശീലകനെന്ന രീതിയിൽ പറഞ്ഞാൽ, ഇനിയും പുരോഗമിക്കാനുണ്ട്. ശരിയായ പ്രകടനം പുറത്തെടുക്കാൻ ഇനിയും പന്തുകൾ വരണം. ഇതുവരെ കണ്ടതല്ല, ഇനിയും വരാനുണ്ട്. മുഴുവൻ പരിശ്രമവും കാഴ്ചവെക്കുന്ന പ്രകടനങ്ങൾ ഇനിയും കാണാനുണ്ട്. നല്ല പന്തുകൾ വന്നാൽ ഇനിയും മെച്ചപ്പെടും.”

ഇലവൻസ് മത്സരങ്ങളിൽ ഫുൾ ലെങ്ങ്തിൽ ഡൈവ് ചെയ്ത ബോൾ എടുക്കാനുള്ള കഴിവ് സച്ചിനുണ്ട്. പഞ്ച് ചെയ്ത് കളയുന്നതാണ്, ഫുൾ ലെങ്ത് ഡൈവ് ചെയ്ത് വായുവിൽ പിടിച്ചെടുക്കാനുള്ള കഴിവുണ്ട്. ഇരുവശങ്ങളിലേക്കും ഒരേപോലെ എടുക്കാനല്ല കഴിവുണ്ട്. അത്തരത്തിലുള്ള ബോളുകൾ വരണം. അങ്ങനെ വന്നാൽ മാത്രമേ അത്തരത്തിലുള്ള പ്രകടനങ്ങൾ കാണാൻ സാധിക്കൂ.”

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിനു ശേഷം സച്ചിൻ കുറച്ചുകൂടി ബോൾഡായി. അത് എടുത്തു പറയണം. കാരണം നമുക്ക് കൊടുക്കാനാകുന്ന ക്യാമ്പിന് പരിധിയുണ്ട്. അതിനുപരിയായി പുതിയ സാങ്കേതികതകൾ ഉപയോഗിച്ചുള്ള ക്യാമ്പാണ് ഇപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സം വിദേശപരിശീലകരും സച്ചിന് നൽകുന്നത്. നമ്മൾ നൽകിയത് അടിസ്ഥാനമാണ്. അതിന്റെ അടുത്ത തലമാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും പുരോഗതിയുണ്ടാകും. ഓരോ ദിവസവും പുരഗതിയുണ്ട്.”

സച്ചിനിറങ്ങുന്ന ആദ്യ കളികളിൽ ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രശ്നമില്ല. എല്ലാ ദിവസവും കളി കഴിഞ്ഞ് സച്ചിൻ വിളിക്കും. ഞാൻ തെറ്റുകൾ ചൂണ്ടിക്കാണിക്കും. നന്നായി ചെയ്തതും ചൂണ്ടിക്കാണിക്കും. മോശം പ്രകടനത്തെക്കുറിച്ച് എടുത്തുപറയും. കാരണം നാളെയത് ആവർത്തിക്കാൻ പാടില്ല.”

ഡെമ്പല്ലേയുമായി കൂട്ടിയിടിച്ചു കാമവിങ്കക്ക് പരിക്ക്, വീഡിയോ ഇതാ..

അവസരങ്ങളില്ല ജനുവരിയിൽ ക്ലബ്‌ വിടാൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം