ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ് സുനിൽ ചേത്രി. തന്റെ 37 ആം വയസ്സിൽ ഇന്ത്യക്ക് വേണ്ടി അസാമാന്യ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. പ്രായം തളർത്താത്ത ഈ പോരാളിക്ക് മുന്നിൽ ഇന്ന് ഒരു ചരിത്ര നേട്ടം കാത്തിരിക്കുന്നുണ്ട്.
ഇന്ന് നടക്കാനിരിക്കുന്ന അഫ്‌ഘാനിസ്ഥാൻ ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഹാട്ട്രിക്ക് തികച്ചാൽ താരം മറിക്കടക്കുക ഹൻഗറിയുടെ ഇതിഹാസ താരം ഫെറൻ പുസ്കാസിനെ.നിലവിൽ ചേത്രിക്ക് 82 ഗോളുകളാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നേടിയിട്ടുള്ളത്. പുസ്കാസിന് 84 ഗോളുകളാണ് നിലവിലുള്ളത്.
അന്താരാഷ്ട്ര തലത്തിൽ ഇപ്പോഴും സജീവമായി കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ മൂന്നാമതാണ് ചേത്രി. ചേത്രിക്ക് മുന്നിലുള്ള ആ രണ്ട് താരങ്ങൾ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമാണ്.റൊണാൾഡോ 117 ഗോളും മെസ്സി 86 ഗോളുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ രണ്ട് ഗോൾ അടിച്ചു ചേത്രി തന്റെ വരവ് അറിയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ അടുത്ത മത്സരം ഇന്ന് രാത്രി 8:30 ക്ക് അഫ്‌ഘാനിസ്ഥനെതിരെയാണ്. ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.