in , ,

LOVELOVE AngryAngry LOLLOL OMGOMG CryCry

വാസ്ക്‌സിന് പകരക്കാരൻ മോഡ്രിചിന്റെ നാട്ടിൽ നിന്ന്??..

നിലവിൽ താരം ഫ്രീ ഏജന്റാണ്.16.66 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. കഴിഞ്ഞ ഐ എസ് എൽ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് നാല് ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത് അൽവരോക്ക്‌ പകരക്കാരൻ വേണ്ടിയാണ്. റോയ് കൃഷ്ണക്ക്‌ വേണ്ടി ബ്ലാസ്റ്റേഴ്‌സ് അതിശക്തമായ ശ്രമം നടത്തുന്നുണ്ട്. പക്ഷെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമോ എന്ന് ഉറപ്പില്ല.

ഈ ഒരു സാഹചര്യത്തിൽ മറ്റു താരങ്ങളെ കൂടി ബ്ലാസ്റ്റേഴ്‌സ് തേടുകയാണ്. ലഭിക്കുന്ന സൂചനകൾ അനുസരിച്ചു മുൻ ഈസ്റ്റ്‌ ബംഗാൾ താരം അന്റോണിയ പേരോസേവിചിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ശ്രമം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ മാസം ഈസ്റ്റ്‌ ബംഗാളുമായി താരത്തിന്റെ കരാർ അവസാനിച്ചിരുന്നു.

ഇടത് വിങ്ങാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. സെക്കന്റ്‌ സ്ട്രൈക്കറായും വലതു വിങ്ങറായും താരത്തിന് കളിക്കാൻ സാധിക്കും. താരം ക്രൊയേഷ്യക്ക്‌ വേണ്ടി രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

നിലവിൽ താരം ഫ്രീ ഏജന്റാണ്.16.66 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. കഴിഞ്ഞ ഐ എസ് എൽ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് നാല് ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ചേത്രി ഇന്ന് പുസ്കാസിനെ മറികടക്കുമോ..??

ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്ന സൂപ്പർ വിദേശ ഡിഫെൻസീവ് മിഡ് ഫീൽഡർ ബെൽജിയത്തിൽ നിന്ന്..