in ,

ഇന്നെങ്കിലും ഹസർംഗക്ക്‌ മുന്നിൽ വീഴാതെയിരിക്കാൻ സഞ്ജുവിന് കഴിയുമോ??

ഈ സീസണിൽ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും സഞ്ജു ഹസർംഗക്ക്‌ തന്നെ വിക്കറ്റ് നൽകി മടങ്ങി.ലങ്കൻ ലെഗ് സ്പിന്നർക്കെതിരെ ഒരു സിക്സ് നേടാൻ കഴിഞ്ഞത് മാത്രം നേട്ടമായി. തന്നെ ഏറെ നാളായി വട്ടം കറക്കുന്ന ഹസർംഗക്ക്‌ മറുപടി തന്റെ ബാറ്റ് കൊണ്ട് സഞ്ജു നൽകുന്നതിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം. യൂസന്ദ്ര ചാഹലും ദേവ്ദത് പടിക്കലും തങ്ങളുടെ പഴയ ടീമുകൾക്കെതിരെ ഇന്ന് മത്സരിക്കാൻ ഇറങ്ങുകയാണ്. പക്ഷെ ഇന്നത്തെ മത്സരത്തിൽ ഏറ്റവും ശ്രദ്ധേയമാകുക ഹസർംഗ സഞ്ജു പോരാട്ടം തന്നെയായിരിക്കും.

ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ചരിത്രത്തിൽ സഞ്ജു സാംസണെ ഇത്രയും വട്ടം കറക്കിയ വേറെ ഒരു ബൗളേർ തന്നെയില്ല എന്ന് പറയേണ്ടി വരും.സഞ്ജു ഹസർംഗയുടെ പതിനഞ്ച് പന്തുകളാണ് ഇത് വരെ നേരിട്ടിട്ടുള്ളത്. അതിൽ നിന്ന് അദ്ദേഹം നേടിയത് വെറും എട്ടു റൺസ്.ബാറ്റിംഗ് ശരാശരി കേവലം രണ്ട് മാത്രം. നാല് തവണ ഹസർംഗക്ക്‌ സഞ്ജു വിക്കറ്റും നൽകി.

പൊതുവെ സ്പിന്നർമാർക്കെതിരെ മികച്ച ബാറ്റിംഗ് പ്രഹരശേഷിയാണ് സഞ്ജുവിനുള്ളത്. പക്ഷെ ഹസർംഗക്കെതിരെ സഞ്ജുവിന്റെ ബാറ്റിംഗ് പ്രഹരശേഷി വെറും 53.33 ആണ്. അദ്ദേഹത്തിനെതിരെ നേരിട്ട 15 പന്തുകളിൽ 12 ലും സഞ്ജുവിന് റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല.

ഈ സീസണിൽ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും സഞ്ജു ഹസർംഗക്ക്‌ തന്നെ വിക്കറ്റ് നൽകി മടങ്ങി.ലങ്കൻ ലെഗ് സ്പിന്നർക്കെതിരെ ഒരു സിക്സ് നേടാൻ കഴിഞ്ഞത് മാത്രം നേട്ടമായി. തന്നെ ഏറെ നാളായി വട്ടം കറക്കുന്ന ഹസർംഗക്ക്‌ മറുപടി തന്റെ ബാറ്റ് കൊണ്ട് സഞ്ജു നൽകുന്നതിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഗോകുലം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്??

നിയുക്ത PSG പരിശീലകൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഇരട്ടിത്തുക